കുറ്റിയാടിയില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്; യുവാവിന്റെ ഇരുകൈപ്പത്തികളും അറ്റു

കോഴിക്കോട്: (www.kvartha.com 01.01.2019) കോഴിക്കോട് കുറ്റിയാടിയില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പറമ്പത്ത് അബ്ദുള്ള മുസ്ലിയാര്‍ എന്നയാളുടെ പറമ്പിലാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തില്‍ അബ്ദുള്ള മുസ്ലിയാരുടെ മകന്‍ സാലിമിന്റെ ഇരുകൈകളും അറ്റുപോയ നിലയിലാണ്. കൂടെയുണ്ടായിരുന്ന മുനീറിനും മറ്റൊരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

League workers injured in bomb blast, Kozhikode, Bomb Blast, Muslim-League, Injured, Police, Case, Crime, Criminal Case, Kerala, News

അതേസമയം, സംഭവത്തില്‍ പരിക്കേറ്റവര്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരാണെന്നാണ് വിവരം. തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയുണ്ടായ സംഭവം ഇവര്‍ മറച്ച് വച്ചതായും പോലീസ് പറയുന്നു. ചൊവ്വാഴ്ച രാവിലെ സംഭവം അറിഞ്ഞ് പോലീസ് എത്തുമ്പോഴേക്കും സ്ഥലം വൃത്തിയാക്കി തെളിവുകളെല്ലാം നശിപ്പിച്ചിരുന്നു. സംഭവത്തില്‍ കേസെടുത്ത കുറ്റിയാടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Keywords: League workers injured in bomb blast, Kozhikode, Bomb Blast, Muslim-League, Injured, Police, Case, Crime, Criminal Case, Kerala, News.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?