Accident | അരൂരില്‍ ലോറിയും കാറും കൂട്ടിയിടിച്ച് തീപ്പിടിത്തം; 4 പേര്‍ക്ക് പരിക്ക്

ആലപ്പുഴ: (www.kvartha.com) അരൂരില്‍ ലോറിയും കാറും കൂട്ടിയിടിച്ച് തീപ്പിടിത്തമുണ്ടായി. അപകടത്തില്‍ കാറിലുണ്ടായിരുന്ന നാലുപേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റ തേവര സ്വദേശികളായ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 11.00 മണിയോടെയായിരുന്നു അപകടം.

ലോറിയുടെ ഡീസല്‍ ടാങ്കില്‍ കാര്‍ ഇടിച്ചു കയറിയാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. ആലപ്പുഴയിലേക്ക് പോകുകയായിരുന്ന വാഹനങ്ങള്‍ ചന്തിരൂരില്‍ വച്ച് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും കത്തിനശിച്ചു. കാറില്‍ ഒരു സ്ത്രീയും മൂന്ന് പുരുഷന്മാരുമാണ് ഉണ്ടായിരുന്നത്.

Alappuzha, News, Kerala, Accident, Fire, Injured, hospital, Aroor: Vehicle collision and fire; 4 injured.

Keywords: Alappuzha, News, Kerala, Accident, Fire, Injured, hospital, Aroor: Vehicle collision and fire; 4 injured.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?