Found Dead | ഹോടല്‍ ജീവനക്കാരിയായ യുവതി വാടക വീട്ടില്‍ മരിച്ച നിലയില്‍
തിരുവനന്തപുരം: (www.kvartha.com) കോവളത്ത് ഹോടല്‍ ജീവനക്കാരിയായ യുവതിയെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സികിം ടിബറ്റ് റോഡ് യാംഗ്‌ടോക് സ്വദേശിനി വേദന്‍ഷി കുമാരി(24) യെയാണ് വെള്ളിയാഴ്ച രാവിലെ വീട്ടിലെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് സികിം സ്വദേശിനികളും മൂന്ന് മലയാളികളുമാണ് വാടക വീടിന്റെ മുകളിലത്തെ നിലയില്‍ താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
രാത്രി വരെ ഫോണ്‍ ചെയ്തിരിക്കുന്നത് കണ്ടുവെന്നും രാവിലെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടുവെന്നുമാണ് ഒപ്പമുണ്ടായിരുന്നവര്‍ പൊലീസിന് മൊഴി നല്‍കിയത്. അടുക്കളയിലെ കര്‍ടണ്‍ സ്പ്രിംഗിലാണ് വേദന്‍ഷി തൂങ്ങിയതിനാല്‍ മൃതദേഹം തറയില്‍ തട്ടി ഇരിക്കുന്ന നിലയില്‍ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തില്‍ പ്രഥമദൃഷ്ട്യാ ദുരൂഹതയില്ലെന്നും പോസ്റ്റുമോര്‍ടം റിപോര്‍ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂവെന്നും കോവളം എസ്എച്ച്ഒ ബിജോയ് പറഞ്ഞു. ഫോറന്‍സിക് വിദഗ്ദര്‍ സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം മെഡികല്‍ കോളജ് മോര്‍ചറിയിലേക്ക് മാറ്റിയതായും ബന്ധുക്കളെ വിവരമറിയിച്ചതായും കോവളം പൊലീസ് വ്യക്തമാക്കി.
Keywords: Thiruvananthapuram, News, Kerala, Death, Police, Kovalam: Woman found dead inside rented house.
Powered by Info News For You

Comments
Post a Comment