Tiger Trapped | ഒടുവില്‍ കുടുങ്ങി: ചീരാലില്‍ ഭീതി വിതച്ച കടുവ വനംവകുപ്പിന്റെ കെണിയിലായി


വയനാട്: (www.kvartha.com) ഒരു മാസത്തിലേറെയായി ജനവാസ മേഖലയിലിറങ്ങി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച് ചീരാലില്‍ ഭീതി വിതച്ച കടുവ ഒടുവില്‍ വനംവകുപ്പിന്റെ കെണിയിലായി. പഴൂര്‍ ഭാഗത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. പുലര്‍ചെയോടെയാണ് കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കെണിയിലാകുന്നത്. 

പുലര്‍ചെയോടെ മറ്റൊരു വളര്‍ത്തുപശുവിനെ കൂടി കടുവ ആക്രമിച്ചെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിന് പിന്നാലെയാണ് കെണിയില്‍ കുടുങ്ങിയത്. കടുവയെ ബത്തേരിയിലുള്ള പരിപാലന കേന്ദ്രത്തിലേക്ക് എത്തിച്ചു. 

News,Kerala,State,Wayanadu,tiger,Animals,attack,Injured,Killed,Trapped,forest,Police,Local-News, Cheeral: Tiger trapped by forest department


കടുവയെ പിടികൂടണമെന്ന ശക്തമായ ആവശ്യവുമായി ജനങ്ങള്‍ പ്രതിഷേധം തുടരുന്നതിനിടെയാണ്  കെണിയില്‍ കുടുങ്ങുന്നത്. ഒരുമാസത്തിനിടെ ഒന്‍പത് പശുക്കളാണ് ചീരാലില്‍ കടുവയുടെ അക്രമണത്തില്‍ കൊല്ലപ്പെട്ടത്.

കടുവയെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം നാട്ടുകാര്‍ ഗൂഡല്ലൂര്‍ ഭാഗത്തേക്കുള്ള റോഡ് ഉപരോധിച്ചിരുന്നു. നൂല്‍പ്പുഴ പൊലീസ് സ്റ്റേഷന് സമീപമുള്ള പ്രദേശത്ത് ഉള്‍പെടെ തുടര്‍ച്ചയായി കടുവയിറങ്ങുന്നുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. നേരത്തെ തന്നെ ചീരാലില്‍ കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു.

Keywords: News,Kerala,State,Wayanadu,tiger,Animals,attack,Injured,Killed,Trapped,forest,Police,Local-News, Cheeral: Tiger trapped by forest department

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?