Ganja Seized | കോതമംഗലത്ത് സ്‌കൂളിന്റെ സെക്യൂരിറ്റി ഓഫീസില്‍ നിന്ന് കഞ്ചാവ് പിടികൂടി; 5 പേര്‍ പിടിയില്‍, സുരക്ഷാ ജീവനക്കാരന്‍ ഓടി രക്ഷപ്പെട്ടു

എറണാകുളം: (www.kvartha.com) കോതമംഗലത്ത് നെല്ലിക്കുഴിയിലെ സ്‌കൂളിന്റെ സെക്യൂരിറ്റി ഓഫീസില്‍ നിന്ന് കഞ്ചാവ് പിടികൂടി. പരിശോധനയ്ക്കിടെ സുരക്ഷാ ജീവനക്കാരന്‍ ഓടി രക്ഷപ്പെട്ടു. ഇയാളില്‍ നിന്ന് കഞ്ചാവ് വാങ്ങാനെത്തിയവര്‍ എന്ന് സംശയിക്കുന്ന അഞ്ചുപേര്‍ പിടിയിലായിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ശെഫീഖ്, അശാന്ത്, ആശിഖ്, മുനീര്‍, കുന്നുകുഴി സ്വദേശി ഹരികൃഷ്ണന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എക്‌സൈസ് അധികൃതര്‍ കഞ്ചാവ് പിടികൂടിയത്.

Ernakulam, News, Kerala, Arrest, Arrested, Seized, school, Crime, Office, Kothamangalam: Ganja seized from Security office of school.

സ്‌കൂളിലെ സുരക്ഷാ ജീവനക്കാരനൊപ്പം കഞ്ചാവ് വില്‍പനയില്‍ പങ്കാളിയായിരുന്ന യാസിന്‍ എന്നയാളും ഓടി രക്ഷപ്പെട്ടിട്ടുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സമീപത്ത് തന്നെയുണ്ടായിരുന്ന യാസിന്റെ ബൈകിനകത്ത് നിന്നും കഞ്ചാവ് പൊതികള്‍ പിടികൂടിയെന്നും എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി.

Keywords: Ernakulam, News, Kerala, Arrest, Arrested, Seized, school, Crime, Office, Kothamangalam: Ganja seized from Security office of school. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?