Guinness Record | 'ലോകത്തെ ഏറ്റവും വലിയ ശില്‍പം'; ഗിനസ് ബുകില്‍ ഇടംനേടി കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശംഖുമുഖത്തെ സാഗരകന്യക
തിരുവനന്തപുരം: (www.kvartha.com) അപേക്ഷിക്കാതെ കിട്ടിയ അംഗീകാരത്തിന്റെ സന്തോഷത്തില്‍ ശില്‍പി കാനായി കുഞ്ഞിരാമന്‍. ശംഖുമുഖം കടല്‍ത്തീരത്ത് കാനായി രൂപകല്‍പന ചെയ്ത സാഗരകന്യക ഗിനസ് ബുകില്‍ ഇടം നേടിയിരിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ മത്സ്യകന്യക ശില്‍പമെന്ന ഗിനസ് റെകോര്‍ഡാണ് ലഭിച്ചത്.
അസ്തമയ സൂര്യനെ നോക്കി ചിപ്പിക്കുള്ളില്‍ കിടക്കുന്ന രീതിയിലുള്ള സാഗരകന്യക തറയില്‍ ആറടിയോളം താഴ്ത്തി ഇരുമ്പ് ചട്ടക്കൂടൊരുക്കി കോണ്‍ക്രീറ്റിലാണ് നിര്‍മിച്ചത്. രണ്ട് വര്‍ഷമെടുത്ത് കാനായി പൂര്‍ത്തിയാക്കിയ ശില്‍പത്തിന് 87 അടി നീളവും 25 അടി ഉയരവുമുണ്ട്.
1990 ല്‍ ടൂറിസം വകുപ്പാണ് കാനായിയെ ശില്‍പനിര്‍മാണം ഏല്‍പിച്ചത്. ഏറെ ആലോചനയ്ക്ക് ശേഷമാണ് ഭൂപ്രകൃതിക്ക് ഇണങ്ങുംവിധം മത്സ്യകന്യകയെ നിര്‍മിക്കാന്‍ തീരുമാനിച്ചത്. നിര്‍മാണം തുടങ്ങിയശേഷം പ്രതിസന്ധികളുണ്ടായി. പ്രതിഫലവും വാങ്ങിയില്ല.
അന്നത്തെ ജില്ലാ കലക്ടര്‍ ശില്‍പം അശ്ലീലമാണെന്ന് പരാതിയുണ്ടെന്ന് പറഞ്ഞ് നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് കാനായി അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനെ പോയി കണ്ടു. അദ്ദേഹം കലക്ടറെ വിളിച്ച് ശില്‍പം പൂര്‍ത്തിയാക്കാന്‍ വേണ്ടത് ചെയ്യണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയതിന് ശേഷമാണ് അത് പൂര്‍ത്തിയാക്കിയതെന്ന് കാനായി ഓര്‍ത്തെടുക്കുന്നു.
Powered by Info News For You

Comments
Post a Comment