Bull Attack | വിരണ്ടോടിയ കാള യുവതിയെയും കയ്യിലുണ്ടായിരുന്ന കുഞ്ഞിനെയും തട്ടിയിട്ടു; ആക്രമണത്തില്‍ 2 പേര്‍ക്ക് പരിക്ക്


കോഴിക്കോട്: (www.kvartha.com) കുന്നമംഗലത്ത് കാള വിരണ്ടോടി രണ്ട് പേര്‍ക്ക് പരിക്കേറ്റു. കടയില്‍നിന്നും സാധനം വാങ്ങി പുറത്തിറങ്ങി വാഹനത്തില്‍ കയറുകയായിരുന്ന യുവതിക്കും ബൈക് യാത്രക്കാരനുമാണ് പരിക്കേറ്റത്. ഓടിപ്പാഞ്ഞുവന്ന കാള യുവതിയെയും കയ്യിലുണ്ടായിരുന്ന കുഞ്ഞിനെയും തട്ടിയിട്ടു. അമ്മയുടെ കയ്യില്‍നിന്ന് തെറിച്ച് താഴെ വീണ കുഞ്ഞ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.  

വെള്ളിയാഴ്ച രാവിലെ വാഹനത്തില്‍നിന്നും നഷ്ടപ്പെട്ടതായിരുന്നു കാളയെ എന്നാണ് വിവരം. കുന്നമംഗലത്ത് രാത്രിയില്‍ ദേശീയപാതയിലൂടെ ഓടിയ കാള ഏറെ നേരം പരിഭ്രാന്തി പരത്തി. ഒരു കാറിന്റെ മുന്‍വശത്തെ ചില്ലും കാള തകര്‍ത്തു. പരിക്കേറ്റവര്‍ കുന്നമംഗലത്തെ ആശുപത്രിയില്‍ ചികിത്സ തേടി. 

News,Kerala,State,Kozhikode,Injured,Animals,attack,injury,Social-Media, Kunnamangalam: Two injured in Bull attack


തുടര്‍ന്ന് കാളയെ പിടികൂടാന്‍ പ്രദേശവാസികള്‍ പിറകേ കൂടി. വൈകിട്ട് ഏഴരയോടെ കുന്നമംഗലം ഐഐഎം ഗേറ്റിനു സമീപം പറച്ചിതോട്ടില്‍ മാമുക്കോയയുടെ വീട്ടിലെ തൊഴുത്തില്‍ മറ്റു പശുക്കള്‍ക്കൊപ്പം നില്‍ക്കുന്നത് കണ്ട വീട്ടുകാര്‍ നാട്ടുകാരെ വിവരമറിയിച്ചു. തുടര്‍ന്ന് നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് കാളയെ തളച്ചത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഏറെ നേരം പ്രതിസന്ധിയിലാക്കിയ കാളയെ ഓടിക്കൂടിയ നാട്ടുകാര്‍ കല്ലെറിഞ്ഞ് ഓടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

Keywords: News,Kerala,State,Kozhikode,Injured,Animals,attack,injury,Social-Media, Kunnamangalam: Two injured in Bull attack

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?