Brazil’s President | ശക്തമായ മടങ്ങിവരവ്; ബൊല്‍സനാരോയെ പരാജയപ്പെടുത്തി ബ്രസീലിന്റെ പുതിയ പ്രസിഡന്റ് സ്ഥാനം സ്വന്തമാക്കി ലുല ഡ സില്‍വ

റിയോ ഡി ജനീറോ: (www.kvartha.com) ബ്രസീല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് ബൊല്‍സനാരോയെ പരാജയപ്പെടുത്തി വിജയം സ്വന്തമാക്കി ഇടത് നേതാവ് ലുല ഡ സില്‍വ. ശക്തമായ മത്സരത്തിന് ശേഷമാണ് 77 കാരനായ  ലുല പുതിയ പ്രസിഡന്റ് സ്ഥാനം നേടിയത്. ബൊല്‍സനാരോയ്ക്ക് 49.17 ശതമാനം വോട് ലഭിച്ചപ്പോള്‍ കേവല ഭൂരിപക്ഷമായ 50 ശതമാനം വോട് ലുലക്ക് ലഭിച്ചു.

നേരത്തെ ബ്രസീല്‍ പ്രസിഡന്റായിരുന്നു ലുല. അതിനാല്‍ തന്നെ ഇത് ലുലയുടെ അഭിമാനകരവും അതിന് പുറമെ ശക്തമായ മടങ്ങിവരവുമാണ്. 2003 മുതല്‍ 2010 വരെയാണ് അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തുണ്ടായിരുന്നത്. അഴിമതി ആരോപണത്തെ തുടര്‍ന്ന് 2018 ല്‍ ലുലയെ ജയിലില്‍ അടച്ചിരുന്നു. അതിന് പിന്നാലെ 2019 ല്‍ ബൊല്‍സനാരോ അധികാരത്തിലേറി.

News, World, President, vote, President Election, Election, Winner, Brazil’s Lula defeats Bolsonaro to win Presidency again in stunning comeback.

കോവിഡ് കാലത്ത് ബൊല്‍സനാരോ വരുത്തിയ വീഴ്ചകളാണ് ബ്രിസീലില്‍ മരണസംഖ്യ ഉയരാന്‍ കാരണമായത് എന്നാണ് ആക്ഷേപം. ഇതോടെ നേതാവിന് പിന്തുണ കുറയുകയായിരുന്നുവെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം ബ്രസീലില്‍ സാമ്പത്തിക രംഗം ശക്തിപ്പെടുത്തുകയെന്ന വലിയ ഉത്തരവാദിത്തമാണ് ലുലയ്ക്ക് മുന്നിലുള്ളത്.

രാജ്യത്ത് വിലക്കയറ്റം രൂക്ഷമായതിനാല്‍ തന്നെ ലുലയുടെ സാമ്പത്തിക നയങ്ങള്‍ ഉറ്റുനോക്കപ്പെടും. നിലവിലെ പ്രസിഡന്റ് പരാജയപ്പെട്ട ചരിത്രം ഇതിന് മുന്‍പ് ബ്രസീലിലുണ്ടായത് 1985 ലാണ്. ചിലി, കൊളംബിയ, അര്‍ജന്റീന എന്നിവിടങ്ങളിലെ ഇടത് മുന്നേറ്റത്തിന്റെ തുടര്‍ചയാണ് ബ്രസീലിലെയും വിജയം. ജനുവരി ഒന്നിനാവും ലുല ചുമതലയേല്‍ക്കുക.

Keywords: News, World, President, vote, President Election, Election, Winner, Brazil’s Lula defeats Bolsonaro to win Presidency again in stunning comeback.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?