Bharat Jodo | ഗുജറാതിലെ തൂക്കുപാല ദുരന്തം: ഭാരത് ജോഡോ യാത്രയ്ക്കിടെ മൗനം ആചരിച്ച് രാഹുൽ ഗാന്ധിയും യാത്രികരും; വീഡിയോ കാണാം
ഹൈദാരാബാദ്: (www.kvartha.com) ഗുജറാതിലെ മോർബി തൂക്കുപാല ദുരന്തത്തിൽ മരിച്ചവരുടെ സ്മരണയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പാർടിയുടെ മറ്റ് നേതാക്കളും പ്രവർത്തകരും ‘ഭാരത് ജോഡോ യാത്ര’യ്ക്കിടെ രണ്ട് മിനിറ്റ് മൗനം ആചരിച്ചു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചരമവാർഷിക, സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മവാർഷിക ദിനവും കൂടിയായതിനാൽ പുഷ്പാർചനയും നടത്തി.
'ഭാരത് ജോഡോ യാത്രയുടെ അമ്പത്തിനാലാം ദിവസം രാവിലെ 5.30 ന് ഷാദ്‌നഗറിൽ ആരംഭിച്ചു. ഭാരത് ജോഡോ യാത്രികർ സർദാർ പട്ടേലിനും ഇന്ദിരാഗാന്ധിക്കും പുഷ്പാഞ്ജലി അർപിച്ചു, തുടർന്ന് ഗുജറാതിലെ മോർബി തൂക്കുപാല ദുരന്തത്തിൽ മരിച്ചവരുടെ സ്മരണയ്ക്കായി രണ്ട് മിനിറ്റ് മൗനം ആചരിച്ചു', മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് ട്വീറ്റ് ചെയ്തു.
തെലങ്കാനയിൽ യാത്രയുടെ ആറാം ദിവസമാണിത്. സെപ്റ്റംബർ ഏഴിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നിന്നാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. തമിഴ്‌നാട്, കേരളം, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലൂടെ പര്യടനം പൂർത്തിയാക്കി, കഴിഞ്ഞയാഴ്ചയാണ് യാത്ര തെലങ്കാനയിൽ പ്രവേശിച്ചത്.
Powered by Info News For You

54th day of #BharatJodoYatra began at Shadnagar at 530am. Bharat Yatris paid floral tributes to Sardar Patel & Indira Gandhi, and then observed 2 minute silence in memory of those who died in the Morbi suspension bridge tragedy in Gujarat. pic.twitter.com/ruk7MnjcBp
— Jairam Ramesh (@Jairam_Ramesh) October 31, 2022
തെലങ്കാനയിൽ യാത്രയുടെ ആറാം ദിവസമാണിത്. സെപ്റ്റംബർ ഏഴിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നിന്നാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. തമിഴ്‌നാട്, കേരളം, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലൂടെ പര്യടനം പൂർത്തിയാക്കി, കഴിഞ്ഞയാഴ്ചയാണ് യാത്ര തെലങ്കാനയിൽ പ്രവേശിച്ചത്.
Keywords: Bharat Jodo Yatra: Rahul Gandhi, other yatris observe 2-minute silence for victims of Morbi bridge tragedy, National, Hyderabad, News, Top-Headlines, Latest-News, Congress, Gujarat, Rahul Gandhi.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment