Youth Arrested | പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി; അതേ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവ് വീണ്ടും അറസ്റ്റിൽ
തളിപ്പറമ്പ്: (www.kvartha.com) പോക്സോ കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ യുവാവ് വീണ്ടും പോക്സോ കേസില്‍ പിടിയില്‍. തിരുവനന്തപുരം ജില്ലയിലെ എസ്എസ് ജിതേഷി (22) നെയാണ് തളിപ്പറമ്പ് പൊലീസ് പിടികൂടിയത്. സോഷ്യല്‍ മീഡിയവഴി പരിചയപ്പെട്ട 15കാരിയെ തട്ടിക്കൊണ്ട് പോയെന്ന കേസിലാണ് യുവാവ് ആദ്യം അറസ്റ്റിലായത്. ഇരയെ വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് രണ്ടാമത്തെ കേസ്.
ജാമ്യ ഉപാധിയില്‍ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് ജിതേഷിന് കോടതിയുടെ വിലക്കുണ്ട്. വിലക്ക് ലംഘിച്ചാണ് ഇയാൾ ജില്ലയില്‍ പ്രവേശിച്ചത്. എന്നാല്‍ പെണ്‍കുട്ടി വിളിച്ചുപറഞ്ഞത് കൊണ്ടാണ് താന്‍ വീണ്ടുമെത്തിയതെന്നാണ് യുവാവ് പൊലീസിന് മൊഴി നല്‍കിയത്. ഇത് വ്യാജമാണെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ പ്രലോഭിപ്പിച്ച് പെണ്‍കുട്ടിയെ വലയില്‍ വീഴ്ത്തുകയും ലൈംഗികമായി ചൂഷണം ചെയ്യുകയുമായിരുന്നുവെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്ന് പൊലീസ് പറയുന്നു.
Powered by Info News For You

Keywords: Youth Arrested Again in POCSO Case, Kerala,News,Top-Headlines,Latest-News,Arrested,POCSO,Social Media,Police,Investigates.
Powered by Info News For You

Comments
Post a Comment