Plane Catches Fire | പറന്നുയര്‍ന്ന ഉടനെ എന്‍ജിന് തീ പിടിച്ച വിമാനം ഡെല്‍ഹിയില്‍ അടിയന്തരമായി തിരിച്ചിറക്കി; എല്ലാവരും സുരക്ഷിതരാണെന്ന് ഇന്‍ഡിഗോ; അപകടത്തിന്റെ വീഡിയോ പുറത്ത്


ന്യൂഡെല്‍ഹി: (www.kvartha.com) എന്‍ജിനില്‍ തീ പിടിച്ച വിമാനം ഡെല്‍ഹിയില്‍ തിരിച്ചിറക്കി. പറന്നുയര്‍ന്ന ഉടനെ തീ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കിയത്. അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോയും പുറത്തുവന്നു.

ഡെല്‍ഹിയില്‍നിന്ന് ബെംഗ്‌ളൂറിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോയുടെ 6C2131 വിമാനത്തിന്റെ എന്‍ജിനാണ് തീ പിടിച്ചത്. വിമാനത്തില്‍ ക്രൂ അംഗങ്ങളുള്‍പെടെ 184 പേരാണ് ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്നും യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ക്ഷമ ചോദിക്കുന്നതായും ഇന്‍ഡിഗോ പ്രസ്താവനയില്‍ അറിയിച്ചു. 

News,National,India,New Delhi,Video,Social-Media,Fire,Flight,Top-Headlines, Video: IndiGo Plane's Engine Catches Fire Moments Before Take-Off In Delhi


അപ്രതീക്ഷിത സംഭവത്തില്‍ ആര്‍ക്കും അപകടമില്ലെന്ന് ഡെല്‍ഹി പൊലീസും അറിയിച്ചു. വിമാനത്തിന്റെ എന്‍ജിനുകളിലൊന്നില്‍ തീ പിടിക്കുന്നതിന്റെയും തീപ്പൊരികള്‍ തെറിക്കുന്നതിന്റെയും വീഡിയോ യാത്രക്കാരിയായ പ്രിയങ്കാ കുമാര്‍ ട്വീറ്റ് ചെയ്തു. സംഭവത്തിന് പിന്നാലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ 'ഫുള്‍ എമര്‍ജന്‍സി' പ്രഖ്യാപിച്ചതായി ദേശീയ മാധ്യമം റിപോര്‍ട് ചെയ്തു.

Keywords: News,National,India,New Delhi,Video,Social-Media,Fire,Flight,Top-Headlines, Video: IndiGo Plane's Engine Catches Fire Moments Before Take-Off In Delhi

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?