Road Accident | ദേശീയപാതയിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് 3 പേർക്ക് പരുക്ക്; അപകടം വിദേശത്ത് നിന്ന് വന്നയാളെ വിമാനത്താവളത്തിൽ നിന്ന് കൂട്ടികൊണ്ട് വരുന്നതിനിടെ


കണ്ണൂർ: (www.kasargodvartha.com) ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. മൊഗ്രാൽ പുത്തൂരിലെ ഫാസിൽ (27), ഉള്ളാൾ സ്വദേശികളായ അശ്റഫ് (51), അലി അഹ്‌മദ്‌ റാസ് (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ അശ്റഫിന് ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഫാസിലിനെ പയ്യന്നൂരിലെ ആശുപത്രിയിലും മറ്റ് രണ്ടുപേരെ പരിയാരത്തെ കണ്ണൂർ ഗവ. മെഡികൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
              
Tanker lorry and car collided on the national highway, 3 injured, Kerala,Kannur,news,Top-Headlines,Car-Accident,Tanker-Lorry,Injured.


കരിവെള്ളൂർ ദേശീയപാതയിൽ ഓണക്കുന്ന് ചേടിക്കുന്നിൽ ശനിയാഴ്ച വൈകീട്ട് 6.30 മണിയോടെയാണ് അപകടം സംഭവിച്ചത്. വിദേശത്തുനിന്ന് വന്നയാളെയും കൂട്ടിക്കൊണ്ട് കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഉള്ളാളിലിലേക്ക് പോവുകയായിരുന്നു കാറിലെ യാത്രക്കാർ. ഇതിനിടെ എതിർ ദിശയിൽ നിന്നുവന്ന ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ഓടിക്കൂടിയ പരിസരവാസികളാണ് പരിക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് സഹായിച്ചത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

                
Tanker lorry and car collided on the national highway, 3 injured, Kerala,Kannur,news,Top-Headlines,Car-Accident,Tanker-Lorry,Injured.

Keywords: Tanker lorry and car collided on the national highway, 3 injured, Kerala, Kannur, news,Top-Headlines,Car-Accident,Tanker-Lorry,Injured.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?