AstraZeneca | രക്തം കട്ടപിടിക്കുന്നു: അസ്ട്രാസെനക, ഫൈസര്‍ വാക്‌സീനുകളെടുത്തവരില്‍ നേരിയ തോതില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തിയെന്ന് പഠനം
ന്യൂഡെല്‍ഹി: (www.kvartha.com) കോവിഡ്-19 വാക്‌സീനുകളായ അസ്ട്രാസെനക, ഫൈസര്‍ തുടങ്ങിയവ എടുത്തവരില്‍ രക്തം കട്ടപിടിക്കുന്നത് പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിയ തോതിലെങ്കിലും കണ്ടെത്തിയെന്ന് പഠന റിപോര്‍ട്.
പല രാജ്യങ്ങളില്‍ വ്യത്യസ്ത വാക്‌സീനുകളെടുത്ത ഒരു കോടിയാളുകളെയാണ് പഠനവിധേയമാക്കിയത്. അസ്ട്രാസെനകയുടെ കോവിഡ് വാക്‌സീനാണ് ഇന്‍ഡ്യയില്‍ കോവിഷീല്‍ഡ് എന്ന പേരില്‍ വ്യാപകമായി നല്‍കിയത്. ഇന്‍ഡ്യയില്‍ ഈ പ്രശ്‌നമുണ്ടായിട്ടില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിലപാട്.
രക്തം കട്ടപിടിക്കുകയും (ത്രോംബോസിസ്) പ്ലേറ്റ്‌ലറ്റ് കുറയുകയും ചെയ്യുന്ന സ്ഥിതിയാണ് (ത്രോംബോസൈറ്റോപീനിയ) ചിലരില്‍ റിപോര്‍ട് ചെയ്തത്. ഇതെത്തുടര്‍ന്ന് അസ്ട്രാസെനക കുത്തിവയ്ക്കുന്നത് അല്‍പകാലം നിര്‍ത്തിവച്ചിരുന്നു.
ഫൈസര്‍, ജാന്‍സെന്‍, മോഡേണ വാക്‌സീനുകളെക്കാള്‍ അസ്ട്രാസെനകയ്ക്ക് ആരോഗ്യപ്രശ്‌നത്തിനുള്ള സാധ്യത കൂടുതലായിരുന്നുവെന്നും യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളിലെ കണക്കുകളുടെ അടിസ്ഥാനത്തിലുള്ള റിപോര്‍ടിലുണ്ട്.
Powered by Info News For You

Comments
Post a Comment