Road Accident | താമരശേരി ചുരത്തില്‍ ഗ്യാസ് സിലിന്‍ഡറുകള്‍ കയറ്റിയ ലോറി അപകടത്തില്‍പെട്ടു; കൊക്കയിലേക്ക് പതിച്ച് ഡ്രൈവര്‍ക്ക് പരിക്ക്
കോഴിക്കോട്: (www.kvartha.com) താമരശേരി ചുരത്തില്‍ ഗ്യാസ് സിലിന്‍ഡറുകള്‍ കയറ്റിയ ലോറി അപകടത്തില്‍പെട്ടു. ചുരം ഒന്‍പതാം വളവില്‍ രാത്രി പന്ത്രണ്ടരയോടെയാണ് അപകടം നടന്നത്. ബെംഗളൂറില്‍ നിന്ന് ഗ്യാസ് സിലിന്‍ഡറുകള്‍ കയറ്റി വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്.
ലോറി കൊക്കയിലേക്ക് പതിച്ച് തമിഴ്‌നാട് സ്വദേശിയായ ഡ്രൈവര്‍ രവികുമാറിന് പരിക്കേറ്റു. ഡ്രൈവര്‍ മാത്രമാണ് ലോറിയില്‍ ഉണ്ടായിരുന്നത്. തലയ്ക്ക് പരിക്കേറ്റ രവി കുമാറിനെ വൈത്തിരി താലൂക് ആശുപത്രിയില്‍ പ്രവേശിച്ചു.
ഹൈവേ പൊലീസ്, അടിവാരം ഔട് പോസ്റ്റ് പൊലീസ്, കല്‍പ്പറ്റയില്‍ നിന്നുള്ള രണ്ട് യൂനിറ്റ് ഫയര്‍ ഫോഴ്‌സ്, ചുരം സംരക്ഷണ സമിതി ജനറല്‍ സെക്രടറി ഷൗക്കത്തിന്റെ നേതൃത്വത്തിലുള്ള സമിതി പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തുണ്ട്.
Powered by Info News For You

Comments
Post a Comment