മഞ്ചേശ്വരത്ത് കണ്ണൂരില്‍ നിന്നുള്ള വന്‍ പടയെത്തും: പോരാട്ടത്തിന് എരിവേറും

കണ്ണൂര്‍: (https://ift.tt/2my85kW) ബഹുഭാഷാ സംഗമഭൂമിയായ മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പിന് എരിവേറ്റാന്‍ കണ്ണൂരില്‍ നിന്നും സി പി എം- കോണ്‍ഗ്രസ്- ബി ജെ പി നേതാക്കളെത്തും. തികച്ചും കണ്ണൂര്‍ മോഡലിലുള്ള, കൊണ്ടും കൊടുത്തുമുള്ള കണ്ണൂര്‍ ശൈലിയിലാണ് ഇവര്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുക. പാലയിലെ അട്ടിമറി വിജയത്തില്‍ മുഖ്യ റോള്‍ വഹിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് അഞ്ചിടങ്ങളിലും ചുക്കാന്‍ പിടിക്കുക. മഞ്ചേശ്വരം മണ്ഡലത്തില്‍ നടക്കുന്ന വിവിധ പൊതുയോഗങ്ങളില്‍ മുഖ്യമന്ത്രി പ്രസംഗിക്കും. സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തി പിടിച്ചാണ് മുഖ്യമന്ത്രി വോട്ടു ചോദിക്കുക.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗം എം വി ഗോവിന്ദന്‍. കേന്ദ്ര കമ്മിറ്റിയംഗങ്ങളായ പി കെ ശ്രീമതി, കെ കെ ശൈലജ, ഇ പി ജയരാജന്‍ മറ്റു നേതാക്കളായ പി ജയരാജന്‍, എം വി ജയരാജന്‍, ടി വി രാജേഷ് എന്നിവരും കളത്തിലിറങ്ങും. പെരിയ ഇരട്ടക്കൊല കേസ് സി ബി ഐ അന്വേഷിക്കുന്ന പശ്ചാത്തലത്തില്‍ കെ സുധാകരന്‍ എം പിയാണ് അക്രമ രാഷ്ട്രീയത്തിനെതിരെ മഞ്ചേശ്വരത്ത് യു ഡി എഫിനായി കണ്ണൂരിലെ കോണ്‍ഗ്രസിനായി പട നയിക്കുക. എ ഐ സി സി അംഗം കെ സി വേണുഗോപാല്‍, ഐ എന്‍ ടി യു സി നേതാവ് കെ സുരേന്ദ്രന്‍, സതീശന്‍ പാച്ചേനി, സജീവ് ജോസഫ് തുടങ്ങിയ നേതാക്കളുടെ വന്‍നിര തന്നെ മഞ്ചേശ്വരം പോരിനായി ഇറങ്ങും. എന്‍ ഡി എ സ്ഥാനാര്‍ത്ഥിക്കായി കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍, ആര്‍ എസ് എസ് പ്രചാരക് വത്സന്‍ തില്ലങ്കേരി, സി കെ പത്മനാഭന്‍, പി കെ കൃഷ്ണദാസ് തുടങ്ങിയ നേതാക്കളും വരും ദിനങ്ങളില്‍ മഞ്ചേശ്വരത്ത് എത്തും.


Keywords: Kerala, News, Kannur, Trending, By-election, Manjeshwaram by election: Kannur Team for propaganda



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?