ബന്ദിപൂര്‍ രാത്രിയാത്രാ നിരോധനം; രാഹുല്‍ ഗാന്ധി എം പി മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി:(www.kvartha.com 01.10.2019) വയനാട്ടിലെ ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനം സംബന്ധിച്ച് വയനാട് എം പി രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനുമായി ഡെല്‍ഹിയില്‍ വെച്ച് ചര്‍ച്ച നടത്തി. രാത്രി യാത്രാനിരോധനം ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ഇതിന് എത്രയും വേഗം പരിഹാരം കാണണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി രാഹുല്‍ ഗാന്ധി പറഞ്ഞു.

ദുരിതാശ്വാസ സഹായ വിതരണം, പ്രളയബാധിതരുടെ പുനരധിവാസം തുടങ്ങിയ വിഷയങ്ങളും മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തുവെന്നും രാഹുല്‍ ഗാന്ധി അറിയിച്ചു. രാത്രിയാത്രാ നിരോധനം സംബന്ധിച്ചുള്ള വിഷയം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചചെയ്യുന്നുണ്ടെന്നും പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണാന്‍ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞതായും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

Rahul Gandhi meets Chief Minister Pinarayi Vijayan, New Delhi, News, Politics, Rahul Gandhi, Meeting, Pinarayi vijayan, Chief Minister, National

രാത്രി യാത്രാനിരോധനവുമായി ബന്ധപ്പെട്ട് വയനാട്ടില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന പ്രതിഷേധസമരങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുമായുള്ള രാഹുല്‍ ഗാന്ധിയുടെ കൂടിക്കാഴ്ച.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കറുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. നിലവിലുള്ള പാതയില്‍ വന്യമൃഗങ്ങള്‍ റോഡ് മുറിച്ചുകടക്കുന്ന ഇടങ്ങളില്‍ മേല്‍പ്പാതയോ അല്ലെങ്കില്‍ സമാന്തരപാത നിര്‍മിക്കുകയോ വേണമെന്ന നിര്‍ദേശം സംസ്ഥാനം മുന്നോട്ടുവയ്ക്കും. കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായും മുഖ്യമന്ത്രി വിഷയം ചര്‍ച്ച ചെയ്യും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Rahul Gandhi meets Chief Minister Pinarayi Vijayan, New Delhi, News, Politics, Rahul Gandhi, Meeting, Pinarayi vijayan, Chief Minister, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?