സംസ്ഥാനത്ത് സാധാരണക്കാരെ കഷ്ടത്തിലാക്കി സവാളയ്ക്ക് പിന്നാലെ ചെറിയ ഉള്ളിക്കും വെളുത്തുള്ളിക്കും വില കുതിച്ചുകയറുന്നു; ഒപ്പം തക്കാളി, ഇഞ്ചി, ചെറുനാരങ്ങ എന്നിവയുടെ വിലയിലും വര്‍ധന

തിരുവനന്തപുരം: (www.kvartha.com 01.10.2019) സംസ്ഥാനത്ത് സാധാരണക്കാരെ കഷ്ടത്തിലാക്കി സവാളയ്ക്ക് പിന്നാലെ ചെറിയ ഉള്ളിക്കും വെളുത്തുള്ളിക്കും വില കുതിച്ചുകയറുന്നു. രണ്ടാഴ്ചയ്ക്കിടെ തക്കാളി, ഇഞ്ചി, ചെറുനാരങ്ങ എന്നിവയുടെ വിലയിലും വര്‍ധനയുണ്ടായി. നാരങ്ങാ വെള്ളത്തിനുപോലും ചെറുനാരങ്ങ വാങ്ങാന്‍ ആളുകള്‍ മടിക്കുകയാണ്. നൂറു രൂപ കൊടുത്താലെ ഒരു കിലോ ചെറുനാരങ്ങ കിട്ടൂ.

പച്ചക്കറികള്‍ വില കുറച്ച് ലഭിക്കുന്ന കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ ഒരു കിലോ സവാളയ്ക്ക് 50 രൂപയാണു വില. തത്ക്കാലം ചെറിയ ഉള്ളി വാങ്ങാമെന്ന് വെച്ചാല്‍ അതിനും മടിക്കും. കാരണം രണ്ടാഴ്ച കൊണ്ട് ചെറിയ ഉള്ളിക്ക് കിലോയ്ക്ക് ഇരുപത് രൂപ കൂടി 80 രൂപയായി. 160 രൂപയുണ്ടായിരുന്ന വെളുത്തുള്ളിക്ക് കിലോയ്ക്ക് 200 രൂപയായി. ഓണത്തിന് പതിനഞ്ച് രൂപയ്ക്ക് ലഭിച്ച തക്കാളിക്ക് ഇന്ന് പത്ത് രൂപ അധികം നല്‍കണം. ഒരു കിലോ ഇഞ്ചിക്ക് അമ്പത് രൂപയാണ് കൂടിയത്.

Government bans export of onions with immediate effect, hopes to curb price rise,Thiruvananthapuram, News, Business, Import, Food, Lifestyle & Fashion, Kerala

അതിനിടെ കുതിച്ചുയരുന്ന സവാളവില നിയന്ത്രിക്കാന്‍ നടപടിയുമായി സംസ്ഥാന ഭക്ഷ്യവകുപ്പ് രംഗത്തെത്തി. നാഫെഡ് വഴി നാസിക്കില്‍നിന്ന് വെള്ളിയാഴ്ച എത്തിക്കുന്ന 40 ടണ്‍ സവാള സ്‌പ്ലൈകോ വഴി കിലോ 45 രൂപ നിരക്കില്‍ നില്‍കാനാണു തീരുമാനം.

സവാള വില ഉയര്‍ന്നതോടെ കയറ്റുമതി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. സവാള വില വര്‍ധനയില്‍ രാജ്യത്താകമാനം കനത്ത പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് അടിയന്തര പ്രാധാന്യത്തോടെ കേന്ദ്ര വാണിജ്യ മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയത്.

ഒരു പ്രഖ്യാപനം ഉണ്ടാകുന്നതു വരെ കയറ്റുമതി നിര്‍ത്തിവയ്ക്കാനാണു നിര്‍ദേശിച്ചിരിക്കുന്നത്. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ കനത്ത മഴ മൂലമുണ്ടായ വിളനാശമാണു വില കൂടാന്‍ കാരണം. കിലോയ്ക്ക് 70-80 രൂപയായിരുന്നു ഡെല്‍ഹിയിലും രാജ്യത്തിന്റെ മറ്റു ചില സംസ്ഥാനങ്ങളിലും സവാളയുടെ വില.

അതിനിടെ സവാള വില വര്‍ധിച്ചതോടെ തട്ടുകടകളില്‍ അടക്കം സവാള സാവധാനം പുറത്തേക്ക് പോകുകയാണ്. പൊരിച്ച ചിക്കനൊപ്പം റീത്തു പോലെ അലങ്കാരമായിക്കിടന്ന സാലഡ് സവാളയും ഓംലറ്റിനെ മനോഹരമാക്കിയ ഉള്ളിയും ഇപ്പോള്‍ വിഭവങ്ങളില്‍ അധികം കാണാറില്ല. തട്ടുകടകളില്‍ ഉള്‍പ്പെടെ 'ഓംലറ്റ് ഇല്ല' എന്ന ബോര്‍ഡ് വരെ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. പകരം ബുള്‍സ് ഐ കൊണ്ടു തൃപ്തിപ്പെടണം. മാസങ്ങള്‍ക്കു മുന്‍പ് 20 രൂപയായിരുന്ന ഒരു കിലോ സവാളയുടെ വില അന്‍പതു കടന്നതോടെയാണ് തട്ടുകടകളില്‍ സവാള ഉപയോഗം കുറച്ചുതുടങ്ങിയത്.

ഈ വിലയ്ക്കു സവാള വാങ്ങി ഉപയോഗിച്ചാല്‍ ഓംലറ്റും ഫ്രൈകളുമൊന്നും ഇപ്പോഴത്തെ വിലയ്ക്കു കൊടുക്കാനാവില്ലെന്നു തന്നെയാണു തട്ടുകടക്കാര്‍ പറയുന്നത്. ഉത്തരേന്ത്യയില്‍ കുതിച്ചുയരുന്ന വില നിയന്ത്രിക്കുന്നതിനായി കയറ്റുമതിയില്‍ നിയന്ത്രണം കൊണ്ടു വന്നെങ്കിലും മലയാളികള്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കുന്ന ലക്ഷണമില്ല. അതിനിടെയാണു വിലക്കയറ്റം കാരണം നമ്മുടെ തീന്‍മേശയിലെത്തുന്ന വിഭവങ്ങളില്‍ നിന്നു തന്നെ സവാളയെ പാചകക്കുറിപ്പുകള്‍ക്കു പുറത്തു നിര്‍ത്താന്‍ തീരുമാനിക്കേണ്ടി വന്നിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Government bans export of onions with immediate effect, hopes to curb price rise,Thiruvananthapuram, News, Business, Import, Food, Lifestyle & Fashion, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?