ജനുവരി എട്ടിന് ദേശീയ പണിമുടക്ക്; മോദി സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് വമ്പന്‍ പ്രക്ഷോഭത്തിനൊരുങ്ങി തൊഴിലാളി സംഘടനകള്‍
ന്യൂഡല്‍ഹി: (www.kvartha.com 01.10.2019) കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ട് ജനുവരി എട്ടിന് ദേശീയ പണിമുടക്ക്. തിങ്കളാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന 10 കേന്ദ്ര തൊഴിലാളി യൂനിയനുകളുടെ വിശാല കണ്‍വെന്‍ഷനിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
തൊഴിലാളി സംഘടനകള്‍ സംയുക്തമായി ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റില്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരങ്ങള്‍ പങ്കെടുത്തു. പണിമുടക്കിന് മുന്നോടിയായി പ്രാദേശിക, സംസ്ഥാതല കണ്‍വെന്‍ഷനുകള്‍ ചേരും.
കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങള്‍ രൂക്ഷമായ സാമ്ബത്തികമാന്ദ്യത്തിലെത്തിച്ചുവെന്ന് കണ്‍വെന്‍ഷന്‍ ചൂണ്ടിക്കാട്ടി. കോര്‍പറേറ്റ് നികുതി കുറച്ചതിലൂടെ ഖജനാവിന് പ്രതിവര്‍ഷം 1.45 ലക്ഷം കോടിയുടെ നഷ്ടമാണ് സര്‍ക്കാര്‍ വരുത്തിവെച്ചതെന്നും കണ്‍വെന്‍ഷന്‍ വിമര്‍ശിച്ചു.
സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി തുടങ്ങിയ തൊഴിലാളി സംഘടനകളും വിവിധ മേഖലകളിലെ സ്വതന്ത്ര ഫെഡറേഷനുകളും അസോസിയേഷനുകളും പണിമുടക്കില്‍ പങ്കെടുക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, New Delhi, News, Strike, Protest, Organisations, Government, Narendra Modi, Trade unions call national strike for January 8

Powered by Info News For You

Comments
Post a Comment