ബി ജെ പി ഓഫീസ് അക്രമം: സത്യാവസ്ഥ പുറത്ത് കൊണ്ട് വരണമെന്ന് എ അബ്ദുര്‍ റഹ് മാന്‍

കാസര്‍കോട്: (https://ift.tt/2nKKn54) സംഘ്പരിവാര്‍ സംഘടനകളുടെ ശക്തികേന്ദ്രമായ താളിപ്പടുപ്പിനടുത്ത് സ്ഥിതി ചെയ്യുന്ന ബി ജെ പി ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചുവെന്ന ആരോപണം സംശയകരമാണെന്നും, സംഭവത്തിലെ സത്യാവസ്ഥ പുറത്ത് കൊണ്ട് വരാന്‍ പോലീസ് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍ ആവശ്യപ്പെട്ടു. സംഘ് പരിവാര്‍ സംഘടനാ പ്രവര്‍ത്തകര്‍ക്കല്ലാതെ മറ്റാര്‍ക്കും കടന്നു ചെല്ലാന്‍ കഴിയാത്ത പാര്‍ട്ടി കേന്ദ്രത്തിലാണ് പാര്‍ട്ടി ഓഫീസ് സ്ഥിതി ചെയ്യുന്നത്. പുറത്ത് നിന്നും ആരെങ്കിലും വന്ന് ഓഫീസ് ആക്രമിച്ചുവെന്ന് ബി ജെ പി പ്രവര്‍ത്തകര്‍പോലും വിശ്വസിക്കില്ല.

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വര്‍ഗീയ ധ്രുവീകരണം നടത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള തന്ത്രത്തിന്റെ ഭാഗമാണോ ഓഫീസ് ആക്രമമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ കുറേ മാസമായി ബി ജെ പി ജില്ലാ പ്രസിഡണ്ട് മഞ്ചേശ്വരം നിയോജക മണ്ഡലത്തിന്റെ മുക്കിലും മൂലയിലും ചെന്ന് വര്‍ഗ്ഗീയ ചേരിതിരിവ് വരുത്തുന്ന രീതിയിലുള്ള പ്രസംഗങ്ങളും പ്രവര്‍ത്തികളുമാണ് നടത്തിവന്നതെന്നും അബ്ദുര്‍ റഹ് മാന്‍ കുറ്റപ്പെടുത്തി.

ഉപതെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിയാവുമെന്ന വിശ്വാസത്തോടെയാണ് കുളം കലക്കി മീന്‍ പിടിക്കാന്‍ ശ്രമിച്ചത്. പാര്‍ട്ടിയില്‍ വലിയ തോതില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ അരങ്ങേറുകയും ജില്ലാ പ്രസിഡണ്ടിന് മഞ്ചേശ്വരത്ത് സീറ്റ് നഷ്ടപ്പെടുമെന്ന സ്ഥിതി സംജാതാവുകയും ചെയ്ത സമയത്താണ് ഓഫീസ് ആക്രമമെന്നത് കൂട്ടി വായിക്കേണ്ടി വരുമെന്നും ഇക്കാര്യത്തില്‍ പോലീസ് ജാഗ്രതയോട് കൂടി അന്വേഷണം നടത്തി യഥാര്‍ത്ഥ വസ്തുത പുറത്ത് കൊണ്ട് വരണമെന്നും അബ്ദുര്‍ റഹ് മാന്‍ ആവശ്യപ്പെട്ടു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, BJP, Office, A Abdul Rahman demands investigation in Bjp office attack incident
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?