കഞ്ചാവ് വില്‍പനക്കാര്‍ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു
കണ്ണൂര്‍: (https://ift.tt/2nITiE8) മാട്ടൂല്‍ അഴീക്കല്‍ ബസ് സ്റ്റാന്‍ഡിനു സമീപം കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു. പാമ്പുരുത്തി സ്വദേശിയും ഇപ്പോള്‍ മാട്ടൂല്‍ സൗത്തില്‍ താമസക്കാരനുമായ കെ.പി ജുനൈദിനെ(38)യാണ് തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്. ശനിയാഴ്ച രാവിലെ എട്ടോടെ കെ.എല്‍ 12 എല്‍ 916 ജീപ്പില്‍ എത്തിയ സംഘമാണ് കണ്ണൂര്‍ ഭാഗത്തേക്ക് ജുനൈദിനെ തട്ടിക്കൊണ്ടുപോയത്. വാഹനത്തില്‍വച്ച് ഇയാളെ മര്‍ദിക്കുകയും ചെയ്തു.
യാത്രാമധ്യേ വളപട്ടണത്ത് എത്തിയപ്പോള്‍ വെള്ളത്തിനു ചോദിച്ചപ്പോള്‍ വാഹനം നിര്‍ത്തി. ഈ സമയം ഓടിരക്ഷപ്പെട്ട ഇയാള്‍ വളപട്ടണം പോലിസ് സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു. പരുക്കേറ്റ ഇയാളെ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാട്ടൂലിലും സമീപ പ്രദേശങ്ങളിലും നടക്കുന്ന കഞ്ചാവ് വില്‍പന പോലിസിന് ഒറ്റിക്കൊടുത്തുവെന്ന് ആരോപിച്ചാണു തട്ടിക്കൊണ്ടുപോയി മര്‍ദനമെന്നു പോലിസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kannur, Kerala, News, Assault, attack, Youth, Kidnap, Car, gang, Drugs, youth attacked by kanja gang

Powered by Info News For You

Comments
Post a Comment