സി ബി ഐ കുരുക്കില്‍ വീണ്ടും സി പി എം: ഉപതെരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയാകുമോ എന്ന് ആശങ്ക
കണ്ണൂര്‍: (www.kvartha.com 01.10.2019) മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടുന്ന ലാവ് ലിന്‍ കേസില്‍ ഉള്‍പ്പെടെ സി ബി ഐ പിടിമുറുക്കിയത് അഞ്ചിടങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലെ ജയസാധ്യതയെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്ക സി പി എമ്മിലും എല്‍ ഡി എഫിലും ശക്തമാകുന്നു.
കൂനില്‍മേല്‍ കുരുവെന്ന പോലെ പെരിയ ഇരട്ടക്കൊലപാതക കേസില്‍ ഹൈക്കോടതി സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടത് പാലാ ജയത്തിലൂടെ നേടിയ ആത്മവിശ്വാസം പാര്‍ട്ടിയില്‍ നിന്നും നേരിയ അളവിലെങ്കിലും ചോര്‍ത്തിയിട്ടുണ്ട്.
കേസില്‍ സര്‍ക്കാരോ പ്രതിഭാഗമോ അപ്പീലിനു പോകുമ്പോള്‍ അത് കൊലപാതക രാഷ്ട്രീയത്തിനുള്ള അംഗീകാരമായും വ്യാഖ്യാനിക്കപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന എല്‍ ഡി എഫ് നേതാക്കള്‍ സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തി പിടിച്ചാണ് തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുക.
എന്നാല്‍ പെരിയ ഇരട്ടക്കൊല കേസിലെ കുറ്റപത്രം സി ബി ഐ റദ്ദാക്കിയതോടെ മഞ്ചേശ്വരത്ത് വിഷയം അക്രമ രാഷ്ട്രീയമായി മാറിയേക്കും. പെരിയ ഇരട്ടക്കൊല കേസില്‍ സി ബി ഐ അന്വേഷണം ഉയര്‍ത്തിക്കാട്ടി സര്‍ക്കാരിനെയും പോലീസിനെയും അക്രമിക്കാനാണ് യു ഡി എഫ് ശ്രമിക്കുക. ഇതിനൊപ്പം ശബരിമല വിഷയവുമായി ബി ജെ പിയും ചേരുന്നതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ കടുക്കും.
പെരിയ ഇരട്ടക്കൊല കൂടി സി ബി ഐക്ക് വിട്ടതോടെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി സി ബി ഐ അന്വേഷിക്കുന്ന കേസുകളുടെ എണ്ണം നാലായി ഉയര്‍ന്നു. മട്ടന്നൂര്‍ എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് കൊല്ലപ്പെട്ട കേസ് ഹൈക്കോടതി സി ബി ഐക്ക് വിട്ടത് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് കുടുംബം.
അരിയില്‍ എം എസ് എഫ് പ്രവര്‍ത്തകന്‍ അബ്ദുല്‍ ഷുക്കൂറിന്റെ വധക്കേസും വിചാരണ തുടങ്ങാനിരിക്കുകയാണ്. സി ബി ഐ അന്വേഷണം നടത്തിയ കേസില്‍ പി ജയരാജന്‍, ടി വി രാജേഷ് എന്നിവര്‍ പ്രതികളാണ്. എറണാകുളം സി ബി ഐ കോടതിയിലാണ് ഷുക്കൂര്‍ വധക്കേസിന്റെ വിചാരണ നടക്കുക.
ഇതിനു പുറമേ കിഴക്കേ കതിരൂരില്‍ ആര്‍ എസ എസ് നേതാവ് ഇളന്തോട്ടത്തില്‍ മനോജ് കൊല്ലപ്പെട്ട കേസില്‍ സി ബി ഐ കുറ്റപത്രം കൊടുത്തുവെങ്കിലും വിചാരണ ഏതു കോടതിയില്‍ വേണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. പി ജയരാജന്‍ ഈ കേസിലും പ്രതിയാണ്. തലശ്ശേരിയില്‍ എന്‍ ഡി എഫ് പ്രവര്‍ത്തകന്‍ മുഹമ്മദ് ഫസലിനെ വെട്ടിക്കൊന്ന കേസിലെ വിചാരണ ഇനിയും പൂര്‍ത്തിയായിട്ടില്ല.
ഈ കേസില്‍ പ്രതികളായ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവര്‍ ഇപ്പോഴും കോടതി വിലക്കു കാരണം കണ്ണൂര്‍ ജില്ലയ്ക്കു പുറത്തു കഴിയേണ്ട സാഹചര്യമാണുള്ളത്. ഫസല്‍ വധക്കേസില്‍ വിചാരണ നീണ്ടുപോകുന്നതില്‍ കടുത്ത പ്രതിഷേധത്തിലാണ് സി പി എം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: CPM afraid of the CBI probe in different case, Kannur, News, Politics, Murder, CPM, By-election, Kerala.

Powered by Info News For You

Comments
Post a Comment