മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്റേണല്‍ സെക്യൂരിറ്റി യോഗം ചേര്‍ന്നു; ബൂത്തുകളില്‍ ശക്തമായ പോലീസ് നിരീക്ഷണ സംവിധാനം ഒരുക്കും, സ്ഥിരം കുറ്റവാളികള്‍ നിരീക്ഷണത്തില്‍, അനധികൃത പണമിടപാട്, വ്യാജമദ്യം, കഞ്ചാവ്, ആയുധക്കടത്ത് എന്നിവ തടയാന്‍ പരിശോധന ശക്തമാക്കും

കാസര്‍കോട്: (https://ift.tt/2nKKn54) മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്റേണല്‍ സെക്യൂരിറ്റി യോഗം ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ ഡോ.ഡി സജിത്ത് ബാബുവിന്റെ അധ്യക്ഷതയില്‍ ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്നു. യോഗത്തില്‍ എസ് പി ജെയിംസ് ജോസഫ്, എ എസ് പിമാരായ പ്രശോഭ്, ശില്‍പ ഡി, മഞ്ചേശ്വരം ആര്‍ ഒ എന്‍ പ്രേമചന്ദ്രന്‍, എ ആര്‍ ഒ സുരേന്ദ്രന്‍ എന്‍, ഇ ആര്‍ ഒ വി എം സജീവന്‍ എന്നിവര്‍ പങ്കടുത്തു.

മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ 42 വള്‍നറബിള്‍ ബൂത്തുകളില്‍ ശക്തമായ പോലീസ് നിരീക്ഷണ സംവിധാനം ഒരുക്കുന്നതിനും സ്ഥിരം കുഴപ്പക്കാരുടെ പേരില്‍ നിയമനടപടികള്‍ സ്വീകരിച്ച് ഉപതിരഞ്ഞെടുപ്പ് അവസാനിക്കും വരെ പോലീസ് നിരീക്ഷണത്തിലാക്കുന്നതിനും, അനധികൃത പണമിടപാട്, വ്യാജമദ്യം, കഞ്ചാവ്, ആയുധക്കടത്ത് എന്നിവ തടയുന്നതിനും പോലീസ്, എക്‌സൈസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവ സംയുക്തമായി റെയ്ഡ് നടത്താനും തീരുമാനമായി.

കര്‍ണാടക സംസ്ഥാനവുമായി അതിര്‍ത്തി പങ്കിടുന്ന എല്ലാ പോയിന്റിലും അനധികൃത പണമിടപാട്, വ്യാജമദ്യം, കഞ്ചാവ്, ആയുധക്കടത്ത് എന്നിവയുടെ കള്ളക്കടത്ത് തടയുന്നതിനും, ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വ്യക്തികളെ നിരീക്ഷിക്കുന്നതിനും വേണ്ടി പോലീസ്, റവന്യൂ വകുപ്പിന്റെ സ്ഥിരം നിരീക്ഷണ സംവിധാനം ഉപതിരഞ്ഞെടുപ്പ് കഴിയുന്നത് വരെ പ്രവര്‍ത്തിക്കും. മഞ്ചേശ്വരം നിയോജകമണ്ഡലത്തില്‍ തോക്ക് കൈവശം വെക്കുന്ന മുഴുവന്‍ പേരും ഒക്ടോബര്‍ 11ന് അഞ്ചു മണിയ്ക്ക് മുമ്പായി മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക പോലീസ് സ്റ്റേഷനുകളിലോ ആംസ് ഡീലറുടെ അടുത്തോ സറണ്ടര്‍ ചെയ്ത് രശീതി കൈപ്പറ്റേണ്ടതാണെന്നും ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ ഡോ. ഡി സജിത്ത് ബാബു അറിയിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, by-election, Top-Headlines, Trending, Manjeshwaram By election: Internal Security meet conducted
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?