ഉപതിരഞ്ഞെടുപ്പ് ചൂടില്‍ എരിപിരി കൊണ്ട് മഞ്ചേശ്വരം; മുഖ്യമന്ത്രിയുള്‍പെടെ സംസ്ഥാന നേതാക്കള്‍ കൂട്ടത്തോടെയെത്തുന്നു, യു ഡി എഫ് പഞ്ചായത്ത് കണ്‍വെന്‍ഷനുകള്‍ ബുധനാഴ്ച തുടങ്ങും

ഉപ്പള:  (https://ift.tt/2o3yfMH) ഉപതിരഞ്ഞെടുപ്പ് ചൂടില്‍ എരിപിരി കൊണ്ട് മഞ്ചേശ്വരം മണ്ഡലം. മുഖ്യമന്ത്രി പിണറായി വിജയന്‍, കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോടിയേരി ബാലകൃഷ്ണന്‍, ബി ജെ പി സംസ്ഥാന പ്രസിഡണ്ട് പി എസ് ശ്രീധരന്‍ പിള്ള, കര്‍ണാടകയിലെ പ്രമുഖ നേതാക്കള്‍, കേരളത്തിലെയും കര്‍ണാടകയിലെയും മന്ത്രിമാര്‍, മറ്റു നേതാക്കള്‍ കൂട്ടത്തോടെ മഞ്ചേശ്വരത്തെത്തുകയാണ്. ഇതോടെ മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് പോര് കൂടുതല്‍ ഉഷാറാകും.

അതേസമയം യു ഡി എഫ് പഞ്ചായത്ത് കണ്‍വെന്‍ഷനുകള്‍ ബുധനാഴ്ച ആരംഭിക്കുന്നു. കഴിഞ്ഞ ദിവസം എല്‍ ഡി എഫിന്റെ കണ്‍വെന്‍ഷനുകള്‍ ഉപ്പളയില്‍ നടന്നിരുന്നു. യു ഡി എഫിന്റെ എന്‍മകജെ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ബുധനാഴ്ച രാവിലെ 10 മണിക്കും, പുത്തിഗെ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ഉച്ചയ്ക്ക് മൂന്നു മണിക്കും ചേരും. പൈവളിഗെ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ മൂന്നിന് രാവിലെ പത്ത് മണിക്കും, മീഞ്ച പഞ്ചായത്ത് കണ്‍വെന്‍ഷന്‍ വൈകുന്നേരം നാലു മണിക്കും നടക്കും. മംഗല്‍പാടി പഞ്ചായത്ത് കണ്‍വെന്‍ഷന്‍ നാലിന് ഉച്ചയ്ക്ക് മൂന്നിനും, കുമ്പള പഞ്ചായത്ത് കണ്‍വെന്‍ഷന്‍ വൈകുന്നേരം നാലിനും ചേരും. വോര്‍ക്കാടി പഞ്ചായത്ത് പഞ്ചായത്ത് കണ്‍വെന്‍ഷന്‍ അഞ്ചിന് മൂന്ന് മണിക്കും, മഞ്ചേശ്വരം പഞ്ചായത്ത് കണ്‍വെന്‍ഷന്‍ വൈകുന്നേരം നാലിനും നടക്കും. കണ്‍വെന്‍ഷനുകളില്‍ സ്ഥാനാര്‍ത്ഥി എം സി ഖമറുദ്ദീന്‍, അതാത് പഞ്ചായത്ത് ചുമതലയുള്ള എം എല്‍ എമാര്‍ പങ്കെടുക്കും.

യു ഡി എഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പിയും, മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദുമാണ് ചുക്കാന്‍ പിടിക്കുന്നത്. എല്‍ ഡി എഫിനു വേണ്ടി മന്ത്രിമാരായ ഇ പി ജയരാജന്‍, കെകെ ശൈലജ എന്നിവരും എളമരം കരീം എംപി, മുന്‍ എം പി പി കെ ശ്രീമതി തുടങ്ങിയവരുമാണ് ചുക്കാന്‍ പിടിക്കുന്നത്. ബി ജെ പിക്കുവേണ്ടി പി കെ കൃഷ്ണദാസ്, കര്‍ണാടക നേതാക്കള്‍ എന്നിവരാണ് പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Manjeshwaram, Top-Headlines, Uppala, Trending, Political parties ready for Manjeshwaram battle
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?