നെയ്യാറ്റിന്‍കരയില്‍ പ്രായപൂര്‍ത്തിയാകാത്ത നാടോടി പെണ്‍കുട്ടിയെ റോഡരികില്‍ വെച്ച് വലിച്ചിഴച്ചുകൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റില്‍

നെയ്യാറ്റിന്‍കര: (www.kvarthaa.com 01.10.2019) നെയ്യാറ്റിന്‍കരയില്‍ പ്രായപൂര്‍ത്തിയാകാത്ത നാടോടി പെണ്‍കുട്ടിക്ക് നേരെ ക്രൂരപീഡനം. നെയ്യാറ്റിന്‍കര അമരവിളയില്‍ തിങ്കളാഴ്ച രാത്രി 11മണിയോടെയാണ് മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്ന പീഡനം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഉദിയന്‍ കുളങ്ങര സ്വദേശി അനുവിനെ പോലീസ് അറസ്റ്റുചെയ്തു. മണ്‍പാത്രങ്ങള്‍ വാങ്ങാനെന്ന വണ്ണം എത്തിയാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

അമരവിള പാലത്തിന്റെ ഇരുവശങ്ങളിലുമായാണ് പെണ്‍കുട്ടിയുടെ കുടുംബം മണ്‍പാത്രങ്ങള്‍ വില്പനയ്ക്ക് വെച്ചിരുന്നത്. 12 സംഘങ്ങളാണ് പാത്രങ്ങള്‍ വില്‍ക്കുന്നവരില്‍ ഉള്ളത്. ഇതില്‍ ചെറിയ കുട്ടികളും ഉള്‍പ്പൈടുന്നു. രാജസ്ഥാന്‍ സ്വദേശികളായ കുടുംബം ഒരാഴ്ച മുമ്പാണ് അമരവിളയില്‍ എത്തുന്നത്.

Minor girl molested at Neyyattinkara; Police arrested local man, Neyyattinkara, News, Local-News, Molestation, Police, Arrested, Crime, Criminal Case, Kerala

തിങ്കളാഴ്ച രാത്രി പാത്രങ്ങള്‍ വാങ്ങാനെന്ന വണ്ണം എത്തിയ പ്രതിക്ക് പെണ്‍കുട്ടി പാത്രം കാണിച്ചുകൊണ്ടിരിക്കെ ഇരുകൈകളും പിടിക്കുകയും തലമുടി പിടിച്ചുവലിച്ച് പെണ്‍കുട്ടിയും കുടുംബവും താമസിക്കുന്ന ടെന്റിനരികില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു.

സംഭവത്തില്‍ പ്രതിക്കെതിരെ പോക്‌സോ കേസിലെ നിരവധി വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്. പ്രതിയെ അല്പസമയത്തിനകം തന്നെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുനന്നതടക്കമുള്ള നടപടികള്‍ എടുക്കുമെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും പോലീസ് പറഞ്ഞു.

പോലീസ് പതിവായി പട്രോളിംഗ് നടത്തുന്ന സ്ഥലത്താണ് പീഡനം നടന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പെണ്‍കുട്ടിയുടൈ കരച്ചില്‍ കേട്ട് പിതാവ് ഓടിയെത്തുകയും ആളുകളെ വിളിച്ചുകൂട്ടുകയുമായിരുന്നു. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു. പ്രതിയെ രക്ഷപ്പെടാന്‍ അനുവദിക്കാതെ പിടിച്ചുവച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Minor girl molested at Neyyattinkara; Police arrested local man, Neyyattinkara, News, Local-News, Molestation, Police, Arrested, Crime, Criminal Case, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?