Shot Dead | ഡെല്‍ഹിയില്‍ ജോലി കഴിഞ്ഞ് രാത്രി മടങ്ങിയ 32 കാരി അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം


ന്യൂഡെല്‍ഹി: (www.kvartha.com) ജോലി കഴിഞ്ഞ് രാത്രി മടങ്ങിയ യുവതി അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമായ 32 കാരിയായ ജ്യോതി ആണ് മരിച്ചത്. പശ്ചിമ വിഹാറില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. 

കഴിഞ്ഞ ഒരു മാസമായി ഉദ്യോഗ് നഗര്‍ മെട്രോ സ്റ്റേഷന് സമീപമുള്ള ഒരു കംപനിയില്‍ ജോലി ചെയ്യുകയായിരുന്നു ജ്യോതി. ജോലി കഴിഞ്ഞ് രാത്രി 7:30 ഓടെ ഓഫിസില്‍ നിന്ന് സ്‌കൂടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജ്യോതിയെ അക്രമികള്‍ റോഡില്‍ വച്ച് വളഞ്ഞിട്ട് വെടിവയ്ക്കുകയായിരുന്നുവെന്നാണ് വിവരം. 

News,National,India,New Delhi,Crime,Killed,shot dead,Shot,Police,CCTV,Woman,died, Woman shot dead on road in Delhi's Paschim Vihar


സംഭവത്തിന് പിന്നാലെ അക്രമികള്‍ ജ്യോതിയുടെ സ്‌കൂടറുമായി കടന്നുകളഞ്ഞു. വഴിയാത്രക്കാര്‍ ഉടന്‍ തന്നെ ജ്യോതിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡിസിപി ഹരേന്ദ്ര സിങ് സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവികള്‍ ദൃശ്യങ്ങള്‍ ഉള്‍പെടെ പരിശോധിച്ച് പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Keywords: News,National,India,New Delhi,Crime,Killed,shot dead,Shot,Police,CCTV,Woman,died, Woman shot dead on road in Delhi's Paschim Vihar


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?