Racism | വംശീയ അധിക്ഷേപം: വിനീഷ്യസ് ജൂനിയറിന്റെ കോലം പാലത്തിന് മുകളില്‍ തൂക്കിയ സംഭവത്തില്‍ പൊലീസ് അന്വേഷണം
മഡ്രിഡ്: (www.kvartha.com) വ്യാഴാഴ്ച നടന്ന കോപ ഡെല്‍റെ സെമിയില്‍ അത്ലറ്റികോ മഡ്രിഡും റയല്‍ മഡ്രിഡും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി റയല്‍ മഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിന്റെ കോലം പാലത്തിന് മുകളില്‍ തൂക്കിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. വിനീഷ്യസ് ജൂനിയറിന്റെ ജേഴ്‌സി ധരിപ്പിച്ച കോലത്തിനൊപ്പം 'മഡ്രിഡ് റയലിനെ വെറുക്കുന്നു' എന്നെഴുതിയ ബാനറും തൂക്കിയിരുന്നു.
ലാ ലിഗയില്‍ വീണ്ടും വംശീയ അധിക്ഷേപം ചര്‍ചയായതോടെ കോലം ഉയര്‍ത്തിയ സംഭവത്തെ സ്പാനിഷ് ലീഗും അത്‌ലറ്റികോ ടീമും റയലും അപലപിച്ചു. നേരത്തെ വിനീഷ്യസ് ജൂനിയറിന്റെ ഗോളാഘോഷത്തെ വംശീയമായി അത്‌ലറ്റികോ ആരാധകര്‍ അവഹേളിച്ചതും വന്‍ വിവാദമായിരുന്നു. വയ്യാഡോളിഡ് ആരാധകരും നേരത്തെ വിനീഷ്യസിനെതിരെ രംഗത്തെത്തിയിരുന്നു.
കളിക്കാര്‍ക്കുനേരെ ഉയരുന്ന വംശീയ അധിക്ഷേപങ്ങള്‍ തടയാന്‍ ലാ ലിഗ അധികൃതര്‍ ഒന്നും ചെയ്യുന്നില്ലെന്ന് വിനീഷ്യസ് ജൂനിയര്‍ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. സ്പാനിഷ് ലീഗില്‍ റയല്‍ വല്ലഡോലിഡിനെതിരായ മത്സരശേഷം കാണികളില്‍ ഒരുവിഭാഗം വിനിഷ്യസിനെ വംശീയമായി അധിക്ഷേപിക്കുകയും വിനീഷ്യസിനു നേരെ കയ്യിലുള്ള സാധനങ്ങള്‍ വലിച്ചെറിയുകയും ചെയ്തശേഷമായിരുന്നു വിനീഷ്യസ് ലാ ലിഗ അധികൃതര്‍ക്കെതിരെ പരസ്യമായി രംഗത്തെത്തിയത്.
മത്സരത്തില്‍ അത്ലറ്റികോയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ് കോപ ഡെല്‍റെ സെമിയില്‍ എത്തിയിരുന്നു. ഒരു ഗോളിന് മുന്നിട്ടുനിന്ന ശേഷമാണ് അത്‌ലറ്റികോയുടെ തോല്‍വി. നിശ്ചിത സമയത്ത് 1-1ന് സനിലയിലായിരുന്ന മത്സരത്തില്‍ അധികസമയത്ത് കരീം ബെന്‍സെമ, വിനീഷ്യസ് ജൂനിയര്‍ എന്നിവരാണ് റയലിന് ജയമൊരുക്കിയ ഗോളുകള്‍ നേടിയത്. അല്‍വാരോ മൊറാടയുടെ ഗോളിലൂടെ 19-ാം മിനുറ്റില്‍ മുന്നിലെത്തിയ അത്‌ലറ്റികോയെ 79-ാം മിനുറ്റില്‍ റോഡ്രിഗോയുടെ ഗോളിലൂടെ റയല്‍ സമനിലയില്‍ പിടിച്ചു.
Keywords: News,World,international,Sports,Football,Football Player,Police, Real Madrid, Atletico, LaLiga condemn 'repugnant' racism after Vinicius doll hung from bridge
Powered by Info News For You

Comments
Post a Comment