Student Died | യുഎസില്‍ പൊലീസ് പട്രോളിങ് വാഹനം ഇടിച്ച് ഇന്‍ഡ്യന്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ

വാഷിങ്ടന്‍: (www.kasargodvartha.com) യുഎസില്‍ പൊലീസ് പട്രോളിങ് വാഹനം ഇടിച്ച് ഇന്‍ഡ്യന്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. സൗത് ലേക് യൂനിയനിലെ നോര്‍ത് ഈസ്റ്റേണ്‍ യൂനിവേഴ്സിറ്റി കാംപസ് വിദ്യാര്‍ഥിനിയായ ജാന്‍വി കന്‍ഡൂല (23) ആണ് മരിച്ചത്. വാഷിങ്ടനിലെ സിയാറ്റിലിലാണ് അപകടം നടന്നത്. 

സിയാറ്റില്‍ ഡെക്സ്റ്റര്‍ അവന്യൂ നോര്‍തിനും തോമസ് സ്ട്രീറ്റിനും ഇടയില്‍വച്ച് ജാന്‍വി റോഡ് മുറിച്ചുകടക്കുന്നതിനിടെ പൊലീസ് ഡിപാര്‍ട്‌മെന്റിന്റെ പട്രോളിങ് വാഹനം ജാന്‍വിയെ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. പ്രഥമശുശ്രൂഷകള്‍ നല്‍കിയശേഷം ഉടന്‍ ഹാര്‍ബര്‍വ്യൂ മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നു സിയാറ്റില്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. 

News, World, Top-Headlines, Accident, Police, Death, Student, US: Student died in road accident.

ശരീരത്തിലേറ്റ ഒന്നിലധികം മാരക മുറിവുകളാണ് മരണകാരണം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ആന്ധ്രപ്രദേശിലെ കുര്‍ണൂല്‍ ജില്ലക്കാരിയായ ജാന്‍വി, ഡിസംബറിലാണ് യൂനിവേഴ്‌സിറ്റിയില്‍ ചേര്‍ന്നത്.

Keywords: News, World, Top-Headlines, Accident, Police, Death, Student, US: Student died in road accident.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?