Controversy | റിപബ്ലിക് ദിന പോസ്റ്ററിൽ സവർക്കറുടെ ചിത്രവും; കാസർകോട് ഡിസിസി പ്രസിഡന്റിന്റെ ഫേസ്ബുക് പോസ്റ്റ്‌ വിവാദത്തിൽ; സാമൂഹ്യ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം; ഡിസൈനിങിലെ പിഴവെന്ന് വിശദീകരണം

കാസർകോട്: (www.kasargodvartha.com) റിപബ്ലിക് ദിനത്തിന്റെ ഭാഗമായി കാസർകോട് ഡിസിസി പ്രസിഡന്റ് പികെ ഫൈസൽ ഫേസ്ബുകിൽ പങ്കുവച്ച പോസ്റ്ററിൽ വിഡി സവർക്കറുടെ ചിത്രവും ഉൾപെട്ടത് വലിയ വിവാദമായി. ബിആർ അംബേദ്കർ, ഭഗത് സിങ്, സുഭാഷ് ചന്ദ്ര ബോസ് എന്നിവർക്കൊപ്പമാണ് വിഡി സവര്‍ക്കറെയും ഉൾപെടുത്തിയിരുന്നത്‌. എന്നാൽ വിവാദമായതോടെ പോസ്റ്റ്‌ നീക്കം ചെയ്ത് ഡിസിസി പ്രസിഡന്റിന്റെ ചിത്രം മാത്രമുള്ള പുതിയ പോസ്റ്റർ പങ്കുവെച്ചു.

Latest-News, News, Top-Headlines, Kerala, Kasaragod, DCC, Controversy, Social-Media, CPM, Republic-Day, Congress, Savarkar’s picture on Kasaragod DCC president’s Republic Day poster; Controversy.

റിപബ്ലിക് ദിനത്തിൽ രാവിലെ പങ്കുവെച്ച വിവാദ പോസ്റ്റർ രണ്ട് മണിക്കൂറോളം ഡിസിസി പ്രസിഡന്റിന്റെ പേജിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇടത് അനുഭാവികൾ അടക്കം ഇത് വലിയ തോതിൽ പ്രചരിച്ചതോടെയാണ് വിവാദം കത്തിപ്പടർന്നത്. അതേസമയം ഡിസൈൻ ചെയ്തപ്പോൾ സംഭവിച്ച പിഴവെന്നാണ് ഡിസിസിയുടെ വിശദീകരണം. ബോധപൂർവം സംഭവിച്ചതല്ലെന്നും വിവാദമുണ്ടാക്കേണ്ട കാര്യമില്ലെന്നും അബദ്ധം മനസിലായ ഉടനെ പോസ്റ്റ് നീക്കിയെന്നും ഡിസിസി വൃത്തങ്ങൾ പറഞ്ഞു.

വർത്തമാന സംഭവ വികാസങ്ങളുടെയും സിപിഎം കേന്ദ്രങ്ങളും അടക്കം ഇത് ഏറ്റെടുക്കുകയും ചെയ്ത പശ്ചാത്തലത്തിലും വിവാദം വരും ദിവസങ്ങളിലും കത്തിപ്പടരുമെന്നാണ് കരുതുന്നത്. പോസ്റ്ററിനെതിരെ രൂക്ഷ വിമർശനമാണ് യുഡിഎഫ് ഇതര സംഘടനകൾ ഉയർത്തുന്നത്.

Latest-News, News, Top-Headlines, Kerala, Kasaragod, DCC, Controversy, Social-Media, CPM, Republic-Day, Congress, Savarkar’s picture on Kasaragod DCC president’s Republic Day poster; Controversy.

Keywords: Latest-News, News, Top-Headlines, Kerala, Kasaragod, DCC, Controversy, Social-Media, CPM, Republic-Day, Congress, Savarkar’s picture on Kasaragod DCC president’s Republic Day poster; Controversy.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?