Hackers | ഹാക്കർമാരെ ഹാക്ക് ചെയ്തു! ഏറ്റവും വലിയ സൈബർ ആക്രമണ സംഘങ്ങളിലൊന്നിനെ നുഴഞ്ഞുകയറി തകർത്തതായി അമേരിക്കൻ അന്വേഷണ ഏജൻസി
വാഷിംഗ്ടൺ: (www.kvartha.com) ഏറ്റവും വലിയ ഹാക്കർ ഗ്രൂപ്പുകളിലൊന്നായ ഹൈവിന്റെ (Hive Ransomware) സെർവറുകൾ ഹാക്ക് ചെയ്ത് നശിപ്പിച്ചതായി അമേരിക്കയുടെ അന്വേഷണ ഏജൻസിയായ എഫ്ബിഐ വെളിപ്പെടുത്തി. 130 മില്യൺ ഡോളർ തട്ടിയെടുക്കുന്നതിൽ നിന്ന് 300-ലധികം പേരെ ഇതിലൂടെ രക്ഷിച്ചതായി എഫ്ബിഐ അവകാശപ്പെട്ടു. സൈബർ ഹാക്കർ സംഘമായ ഹൈവിന്റെ ശൃംഖലയിൽ സർക്കാർ നുഴഞ്ഞുകയറി നിരീക്ഷണത്തിലാക്കിയതായി യുഎസ് അറ്റോർണി ജനറൽ മെറിക് ഗാർലൻഡ്, ഡെപ്യൂട്ടി യുഎസ് അറ്റോർണി ജനറൽ ലിസ മോനെകോ, എഫ്ബിഐ ഡയറക്ടർ ക്രിസ്റ്റഫർ റേ എന്നിവർ പറഞ്ഞു.
ഈ സൈബർ സംഘം ആരിൽ നിന്നും പണം തട്ടാൻ ശ്രമിക്കുമ്പോഴെല്ലാം, എഫ്ബിഐ ഇരയെ അറിയിക്കുമെന്നും അതിനാൽ അവർക്ക് സ്വയം സുരക്ഷിതരാവാമെന്നും എഫ്ബിഐ പറഞ്ഞു. ജർമ്മൻ ഫെഡറൽ ക്രിമിനൽ പൊലീസ് ഹൈവിന്റെ സെർവറുകളും പിടിച്ചെടുത്തിട്ടുണ്ട്. മുൻകാലങ്ങളിൽ, സെർവറുകൾ ഹാക്ക് ചെയ്ത് വിലപേശുന്ന പല സംഭവങ്ങളും ഹൈവിന്റെ പേരിൽ ഉണ്ടായിട്ടുണ്ട്. അമേരിക്കയിലെ മുൻനിര ഇന്ധന പൈപ്പ്ലൈൻ ഓപ്പറേറ്ററായ കൊളോണിയൽ പൈപ്പ്ലൈൻ കമ്പനിക്ക് നേരെയുണ്ടായ സൈബർ ആക്രമണവും അതിൽ പെടുന്നു. ഹാക്കർമാർ കമ്പനിയുടെ സെർവർ ഹാക്ക് ചെയ്യുകയും 2.3 മില്യൺ ഡോളർ ആവശ്യപ്പെടുകയും ചെയ്തുവെന്നായിരുന്നു റിപ്പോർട്ട്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഏകദേശം 1500 പേരെയും ഹൈവ് അതിന്റെ ഇരകളാക്കിയതായി യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു. എന്നാൽ, ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Keywords: Washington, News, World, attack, Cyber Crime, U.S. infiltrates big ransomware gang.
Powered by Info News For You

Comments
Post a Comment