Accidental Death | നിര്‍ത്തിയിട്ട ടോറസ് ലോറിക്ക് പിന്നില്‍ കാറിടിച്ച് 4 വയസുകാരി മരിച്ചു; മാതാപിതാക്കള്‍ക്ക് പരുക്ക്

സുല്‍ത്താന്‍ ബത്തേരി: (www.kvartha.com) നിര്‍ത്തിയിട്ട ടോറസ് ലോറിക്ക് പിന്നില്‍ കാറിടിച്ച് നാലു വയസുകാരി മരിച്ചു, മാതാപിതാക്കള്‍ക്ക് പരുക്ക്. കോഴിക്കോട് - കൊല്ലഗല്‍ ദേശീയപാതയില്‍ കൊളഗപ്പാറയില്‍ ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം.

മലപ്പുറം അരീക്കോട് കമലാലയം റെജി - ശ്രുതി ദമ്പതികളുടെ മകള്‍ അനിഖ (4) ആണ് മരിച്ചത്. നിര്‍ത്തിയിട്ട ടോറസ് ലോറിക്ക് പിന്നില്‍ കുടുംബം സഞ്ചരിച്ച കാര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അനിഖയെ ഉടന്‍തന്നെ കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ മരണം സംഭവിച്ചു.

4 Year old girl died in road accident, News, Local News, Accidental Death, Injured, Parents, Hospital, Treatment, Kerala

പരുക്കേറ്റ മാതാപിതാക്കള്‍ കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ചീരാലിലെ വിഷ്ണു ക്ഷേത്രത്തിലെ ജീവനക്കാരനായ റെജി അരീക്കോട് നിന്ന് ചീരാലിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്.

Keywords: 4 Year old girl died in road accident, News, Local News, Accidental Death, Injured, Parents, Hospital, Treatment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?