BBC Series | 'മാധ്യമസ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നു'; ഇന്‍ഡ്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി വിവാദമായിരിക്കുന്ന പശ്ചാത്തലത്തില്‍ നിലപാട് വ്യക്തമാക്കി യുഎസ്


വാഷിങ്ടന്‍: (www.kvartha.com) ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ പരസ്യ പ്രതികരണവുമായി യുഎസ്. ഇന്‍ഡ്യ ഉള്‍പെടെ ലോകമെങ്ങും ആവിഷ്‌കാര സ്വാതന്ത്ര്യം പോലുള്ള ജനാധിപത്യ തത്വങ്ങളുടെ പ്രാധാന്യം ഉയര്‍ത്തപ്പെടേണ്ട സമയമാണിതെന്നും മാധ്യമസ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നുവെന്നും യുഎസ് പറഞ്ഞു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി ഇന്‍ഡ്യയില്‍ വിവാദമായിരിക്കുന്ന പശ്ചാത്തലത്തിലാണ് യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി 2002ല്‍ ഗുജറാത് മുഖ്യമന്ത്രിയായിരിക്കെ നടന്ന കലാപത്തെക്കുറിച്ച് രണ്ടു ഭാഗങ്ങളുള്ള ഡോക്യുമെന്ററിയാണ് ബിബിസി പുറത്തുവിട്ടത്. ഇന്‍ഡ്യയില്‍ വിവാദമായ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ ഇടതുപക്ഷ, കോണ്‍ഗ്രസ് സംഘടനകള്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. പ്രതിഷേധവുമായി ബിജെപിയും രംഗത്തുണ്ട്.

ലോകമെങ്ങും മാധ്യമ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു. ജനാധിപത്യത്തിന്റെ തത്വങ്ങളായ ആവിഷ്‌കാര സ്വാതന്ത്ര്യം, മത, വിശ്വാസ സ്വാതന്ത്ര്യം, മനുഷ്യാവകാശം തുടങ്ങിയവയാണ് ജനാധിപത്യങ്ങളെ ശക്തിപ്പെടുത്തുന്നത്. ഇന്ത്യയില്‍ ഉള്‍പ്പെടെ ലോകമെങ്ങും ഞങ്ങളുടെ ബന്ധങ്ങളില്‍ ഇക്കാര്യം ഉറപ്പു വരുത്തുന്നുവെന്ന് വാഷിങ്ടനില്‍ പതിവ് മാധ്യമസമ്മേളനത്തില്‍ വച്ച് യുഎസ് ഡിപാര്‍ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.

News,World,international,Washington,BBC,Controversy,Narendra Modi,Top-Headlines,Latest-News,Politics,CM,PM, 'Support Free Press... Point We've Made In India Also': US On BBC Series


ഡോക്യുമെന്ററി കണ്ടിട്ടില്ലെന്നും യുഎസും ഇന്‍ഡ്യയും പങ്കിടുന്ന മൂല്യങ്ങളെക്കുറിച്ച് എനിക്കറിയാമെന്നും അവ അതുപോലെതന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്‍ഡ്യയിലെ നടപടികളില്‍ ആങ്കയുണ്ടാകുമ്പോഴൊക്കെ അതേക്കുറിച്ചു പ്രതികരിക്കാറുണ്ടെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു അകലംവച്ചാണ് കഴിഞ്ഞയാഴ്ച യുകെ പ്രധാനമന്ത്രി ഋഷി സുനകും ബിബിസി ഡോക്യുമെന്ററിയെക്കുറിച്ച് പ്രതികരിച്ചത്. ഡോക്യുമെന്ററി പൂര്‍ണമായി പക്ഷപാതകരമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു.

Keywords: News,World,international,Washington,BBC,Controversy,Narendra Modi,Top-Headlines,Latest-News,Politics,CM,PM, 'Support Free Press... Point We've Made In India Also': US On BBC Series


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?