തുണി ഉണക്കാനിടാനായി ടെറസിലേക്ക് കയറിയ വീട്ടമ്മ കോണിയില്‍ നിന്നും വീണ് മരിച്ചു

തൃശൂര്‍: (www.kasargodvartha.com 01.10.2018) തുണി ഉണക്കാനിടാനായി ടെറസിലേക്ക് കയറിയ വീട്ടമ്മ കോണിയില്‍ നിന്നും വീണ് മരിച്ചു. പൗണ്ട് മേലേപുരയിടത്തില്‍ വീട്ടില്‍ സെയ്ദ് മുഹമ്മദിന്റെ ഭാര്യ സാബിറ (42)യാണ് മരിച്ചത്. കുടുംബശ്രീ യോഗത്തിനു പോകാനായി വിളിക്കാനെത്തിയ അയല്‍വാസിയായ സ്ത്രീയാണ് സാബിറയെ നിലത്തുവീണുകിടക്കുന്നത് കണ്ടത്.

ഉടന്‍ വേലൂപ്പാടത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വീടിന്റെ ടെറസിലെ ഇരുമ്പുകോണിയില്‍ നിന്നാണ് വീണതെന്ന് സംശയിക്കുന്നു. മക്കള്‍: തന്‍വീര്‍, തജ്മല്‍, തസ്ലീമ. മരുമകന്‍: നജീബ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Top-Headlines, Thrissur, Death, Obituary, House wife dad after falls from Terres
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?