ഭര്‍ത്താവില്ലാത്ത നേരത്ത് വീട്ടില്‍ അതിക്രമിച്ചു കയറിയ അയല്‍വാസി യുവതിയെ തോക്കിന്‍മുനയില്‍ നിര്‍ത്തി പീഡിപ്പിച്ചു

മുസഫര്‍നഗര്‍: (www.kvartha.com 30.09.2018) ഭര്‍ത്താവില്ലാത്ത നേരത്ത് വീട്ടില്‍ അതിക്രമിച്ചു കയറിയ അയല്‍വാസി യുവതിയെ തോക്കിന്‍മുനയില്‍ നിര്‍ത്തി പീഡിപ്പിച്ചു. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിനു സമീപം ശാംലി ജില്ലയിലെ ജന്ധേരി ഗ്രാമത്തിലാണ് 26കാരിയായ യുവതിയെ അയല്‍വാസിയായ യുവാവ് തോക്കിന്‍മുനയില്‍ നിര്‍ത്തി ബലാത്സംഗം ചെയ്തത്.

യുവതിയുടെ ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്തത് അതിക്രമിച്ചു കടന്ന അയല്‍ക്കാരനായ ഗൗരവ്കുമാര്‍(27) തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായാണ് പരാതി. മറ്റാരോടെങ്കിലും പറഞ്ഞാല്‍ യുവതിയെ കൊലപ്പെടുത്തുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍പറയുന്നു. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. ഒളിവില്‍പോയ പ്രതിക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Uttar Pradesh, Molestation, Neighbor, Woman Moloested at gunpoint in Muzaffarnagar


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?