പന്തെടുക്കാന്‍ പുഴയിലിറങ്ങിയ യുവാവിനെ കാണാതായി; തിരച്ചില്‍ ആരംഭിച്ചു, പ്രാര്‍ത്ഥനയോടെ നാട്

കാസര്‍കോട്: (www.kasargodvartha.com 30.09.2018) പന്തെടുക്കാന്‍ പുഴയിലിറങ്ങിയ യുവാവിനെ കാണാതായി. ചേരൂര്‍ എലിഞ്ചയിലെ എ എം അബ്ദുല്‍ ഖാദറിന്റെ മകന്‍ ആഷിഖിനെ (20)യാണ് ചേരൂര്‍ പുഴയില്‍ കാണാതായത്. ഞായറാഴ്ച സന്ധ്യയോടെയായിരുന്നു സംഭവം. കൂട്ടുകാര്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുന്നതിനിടെ പന്ത് പുഴയില്‍ വീഴുകയായിരുന്നു.

ഇതെടുക്കാന്‍ പുഴയിലിറങ്ങിയ ആഷിഖ് നീന്തുന്നതിനിടെ ശക്തമായ ഇടിയുണ്ടാവുകയായിരുന്നു. തുടര്‍ന്നാണ് ആഷിഖിനെ കാണാതായത്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി യുവാവിനെ കണ്ടെത്താന്‍ പുഴയില്‍ തിരച്ചില്‍ ആരംഭിച്ചു.

പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ ആഷിഖ് കൊച്ചിയിലെ കടയില്‍ ജോലി ചെയ്തുവരികയായിരുന്നു. അവധിക്ക് നാട്ടില്‍ വന്നതായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Cheroor, Drown, Youth goes missing in River
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?