പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കാസര്‍കോട്: (www.kasargodvartha.com 30.09.2018) പന്തെടുക്കാന്‍ പുഴയിലിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചേരൂര്‍ എലിഞ്ചയിലെ എ എം അബ്ദുല്‍ ഖാദറിന്റെ മകന്‍ ആഷിഖിന്റെ (20) മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച സന്ധ്യയോടെയാണ് ആഷിഖിനെ ചേരൂര്‍ പുഴയില്‍ കാണാതായത്. കൂട്ടുകാര്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുന്നതിനിടെ പന്ത് പുഴയില്‍ വീഴുകയായിരുന്നു. ഇതെടുക്കാന്‍ പുഴയിലിറങ്ങിയ ആഷിഖിനെ ഒഴുക്കില്‍പെട്ട് കാണാതാവുകയായിരുന്നു.
വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി നടത്തിയ തിരിച്ചിലിനൊടുവിലാണ് രാത്രി ഒമ്പത് മണിയോടെ മൃതദേഹം കണ്ടെത്തിയത്. പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ ആഷിഖ് കൊച്ചിയിലെ കടയില്‍ ജോലി ചെയ്തുവരികയായിരുന്നു. അവധിക്ക് നാട്ടില്‍ വന്നതായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Drown, Cheroor, Missing youth's dead body found
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Drown, Cheroor, Missing youth's dead body found
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment