കോഴിക്കോട്ട് ഡെപ്യൂട്ടി തഹസില്‍ദാറെ ലോറിയിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; പിന്നില്‍ മണല്‍ മാഫിയ, അക്രമം മണല്‍ കടത്ത് തടയാനെത്തിയപ്പോള്‍

കോഴിക്കോട്: (www.kasargodvartha.com 30.09.2018) കോഴിക്കോട്ട് ഡെപ്യൂട്ടി തഹസില്‍ദാറെ ലോറിയിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. മണല്‍ കടത്ത് തടയാനെത്തിയപ്പോഴാണ് മണല്‍ മാഫിയയുടെ ആക്രമണമുണ്ടായത്. കൊയിലാണ്ടി ഡെപ്യൂട്ടി തഹസില്‍ദാര്‍ ശശിധരനെയാണ് മണല്‍ മാഫിയ സംഘം ലോറി ഇടിപ്പിച്ച് അപകടപ്പെടുത്താന്‍ ശ്രമിച്ചത്.

ആവളയില്‍ വെച്ചാണ് സംഭവം. മണല്‍ കടത്ത് തടയാന്‍ രാവിലെ 5.30 മണിയോടെ എത്തിയതായിരുന്നു ശശിധരനും സംഘവും. നേരത്തെ തന്നെ ആവളയില്‍ മണല്‍ കടത്ത് ശക്തമാണെന്ന് പരാതിയുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന കര്‍ശനമാക്കിയത്. മണല്‍ കടത്താന്‍ ഉപയോഗിച്ച ലോറി ജീപ്പുപയോഗിച്ച് തടയാന്‍ ശ്രമിച്ചപ്പോഴാണ് അമിതവാഹനത്തിലെത്തിയ ലോറി ജീപ്പിനെ ഇടിച്ച് തെറിപ്പിച്ചത്.

അപകടത്തില്‍ സാരമായി പരിക്കേറ്റ ഡെപ്യൂട്ടി തഹസില്‍ദാറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Top-Headlines, Kozhikode, Sand mafia attempt to kill Deputy Tahsildar
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?