പെണ്‍സുഹൃത്തുമായി തുടര്‍ച്ചയായുള്ള വാട്‌സ് ആപ്പ് ചാറ്റിംഗ്; ഭാര്യ കയ്യോടെ പിടിച്ച് ശകാരിച്ചതില്‍ മനംനൊന്ത് യുവാവും പെണ്‍സുഹൃത്തും ജീവനൊടുക്കി

ഹൈദരാബാദ്: (www.kvartha.com 01.10.2018) പെണ്‍സുഹൃത്തുമായി തുടര്‍ച്ചയായുള്ള വാട്‌സ് ആപ്പ് ചാറ്റിംഗ് ഭാര്യ കയ്യോടെ പിടിച്ച് ശകാരിച്ചതില്‍ മനംനൊന്ത് യുവാവും പെണ്‍സുഹൃത്തും ജീവനൊടുക്കി. ഹൈദരാബാദിലെ സെക്കന്തരാബാദില്‍ ഈസ്റ്റ് മരേദ്പള്ളിയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. ഇലട്രീഷനായിരുന്ന ശിവകുമാര്‍ (27)ആണ് ജീവനൊടുക്കിയത്.

ഇയാളുടെ മരണത്തെ തുടര്‍ന്ന് പെണ്‍സുഹൃത്തായ സി വെണ്ണല(19) യും ആത്മഹത്യ ചെയ്തു. വെണ്ണലയുമായി ശിവകുമാര്‍ നിരന്തരം ചാറ്റ് ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ ഭാര്യ ശിവകുമാറിനെ ശകാരിച്ചു. തുടര്‍ന്ന് ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ വീടിനുള്ളിലെ സീലിംഗ് ഫാനില്‍ ശിവകുമാര്‍ തൂങ്ങിമരിക്കുകയായിരുന്നു.

After Wife Objects To WhatsApp Chat, Man, Woman Friend Commit Suicide, Hyderabad, News, Local-News, Suicide, Whatsapp, Husband, Police, National

ശിവകുമാര്‍ മരിച്ച വിവരമറിഞ്ഞ് മനോവിഷമത്തിലായ വെണ്ണല വിഷം കഴിച്ചാണ് ജീവനൊടുക്കിയത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഞായറാഴ്ച രാവിലെയോടെയാണ് വെണ്ണല മരിച്ചത്. ഇക്കഴിഞ്ഞ ആഗസ്റ്റ് 15 നായിരുന്നു ശിവകുമാറിന്റെ വിവാഹം. വാട്‌സാപ്പ് ചാറ്റിംഗുമായി ബന്ധപ്പെട്ട് ദമ്പതികള്‍ തമ്മില്‍ നിരന്തരം കലഹച്ചിരുന്നതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ പോലീസ് രണ്ടു കേസുകള്‍ റജിസ്റ്റര്‍ ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: After Wife Objects To WhatsApp Chat, Man, Woman Friend Commit Suicide, Hyderabad, News, Local-News, Suicide, Whatsapp, Husband, Police, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?