ബൈത്തുറഹ്മ ഫ്‌ളാറ്റ് പദ്ധതിയുമായി ചെമ്മനാട് സി.എച്ച് സെന്റര്‍

 
ചെമ്മനാട് (www.evisionnews.co): പാവപ്പെട്ട ഭവനരഹിതര്‍ക്ക് പാര്‍പ്പിടങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ബൈത്തുറഹ്മ ഫ്‌ളാറ്റ് പദ്ധതിക്ക് ചെമ്മനാട് സി.എച്ച്. സെന്റര്‍ തുടക്കം കുറിച്ചു. ചെമ്മനാട് പാലിച്ചിയടുക്കത്തെ യു.എം അഹമ്മദലി സൗജന്യമായി നല്‍കിയ 30സെന്റ് സ്ഥലത്താണ് ബഹുനില ഫ്‌ളാറ്റ് സമുച്ചയം ഒരുക്കുന്നത്. 16 വീടുകളുള്ള ഫ്‌ളാറ്റ് സമുച്ചയമാണ് നിര്‍മിക്കാനുദ്ദേശിക്കുന്നത്. 
 
ആദ്യഘട്ടമായി നാലു വീടുകള്‍ നിര്‍മിക്കും. ഇതിന്റെ ശിലാസ്ഥാപനം ഒക്ടോബര്‍ അവസാനവരാം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ഇതുമായി ബന്ധപ്പെട്ട് പൊതുയോഗം അടക്കമുള്ള പരിപാടികള്‍ ആസൂത്രം ചെയ്യുന്നതിന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സി.എച്ച്.സെന്റര്‍ പ്രസിഡണ്ട് സി.ടി അഹമ്മദലി അധ്യക്ഷത വഹിച്ചു. 
 
ഖാദര്‍ കുന്നില്‍, പി.എം അബ്ദുല്ല, സി.എം മുസ്തഫ, എ.ബി മുനീര്‍, എന്‍.എ ബദറുല്‍ മുനീര്‍, എ.എ താജുദ്ദീന്‍, സി.ടി.അബ്ദുല്‍ ഖാദര്‍, ബി.എച്ച്.അബൂബക്കര്‍ സിദ്ദീഖ്, സി.എച്ച്. സാജു, നൗഷാദ് ആലിച്ചേരി, കെ.അബ്ദുല്‍ റസാഖ്, കെ. മുഹമ്മദ് കുഞ്ഞി, ഹമീദ് സീസണ്‍, അസ്്ലം മച്ചിനടുക്കം, ഹമീദ് പാലിച്ചിയടുക്കം, സി.പി ഉബൈദ്, മുഹമ്മദലി മുണ്ടാങ്കുലം, എം.എ സിദ്ദീഖ്, എസ്.എ സഹീദ്, കെ.ടി നിയാസ്, കെ.ടി ഷാമില്‍ സംസാരിച്ചു. ഭാരവാഹികള്‍: സി.ടി അഹമ്മദലി (ചെയര്‍), എ.ബി മുനീര്‍ (വര്‍ക്കിംഗ് ചെയര്‍), യു.എം അഹമ്മദലി, ഖാദര്‍ കുന്നില്‍ (വൈസ് ചെയര്‍), പി.എം അബ്ദുല്ല (ജന. കണ്‍), കെ.ടി ഷാമില്‍ (വര്‍ക്കിംഗ് കണ്‍), സി.ടി അബ്ദുല്‍ ഖാദര്‍ (ട്രഷ).



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?