മാതാവിനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സുഹൃത്തിന്റെ തലയറുത്ത് യുവാവിന്റെ പ്രതികാരം

മണ്ഡ്യ (കര്‍ണാടക): (www.kvartha.com 01.10.2018) മാതാവിനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സുഹൃത്തിന്റെ തലയറുത്ത് യുവാവിന്റെ പ്രതികാരം. കര്‍ണാടകയിലെ മണ്ഡ്യയില്‍ ഇക്കഴിഞ്ഞ ശിനയാഴ്ചയാണു സംഭവം. സുഹൃത്തിനെ കൊലപ്പെടുത്തിയതിനുശേഷം അറുത്ത തലയുമായി യുവാവ് പോലീസ് സ്‌റ്റേഷനില്‍ ഹാജരാകുകയും ചെയ്തു. പശുപതി(24) യെന്നയാള്‍ ആണ് സുഹൃത്ത് ഗിരീഷ്(28)എന്നയാളെ മൃഗീയമായി കൊലപ്പെടുത്തിയത്.

മാതാവിനെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ചതിനു ഗിരീഷുമായി പശുപതി നേരത്തെ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. രണ്ടുതവണ ഇത്തരത്തില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്നാണു കൊലപാതകം അരങ്ങേറിയത്.

Karnataka Man Beheads Friend Over Spat, Walks to Police Station With Severed Head, Karnataka, Murder, Crime, Criminal Case, News, Local-News, Youth, Friends, Police Station, Mother, National

കര്‍ണാടകയില്‍ ഒരു മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ സമാന സംഭവമാണിത്. കഴിഞ്ഞ വ്യാഴാഴ്ച ശ്രീനിവാസപുര സ്വദേശിയായ അസീസ് ഖാന്‍ എന്നയാള്‍ ഒരു സ്ത്രീയുടെ ഛേദിച്ച ശിരസ്സുമായി സ്‌റ്റേഷനിലെത്തിയിരുന്നു. അയാളുടെ വനിതാ സുഹൃത്തിനെയാണ് ഇത്തരത്തില്‍ കൊലപ്പെടുത്തിയത്.

ഈ മാസമാദ്യം സ്വന്തം ഭാര്യയുടെ അറുത്ത ശിരസ്സുമായിട്ടാണു മറ്റൊരാള്‍ പോലീസ് സ്‌റ്റേഷനിലെത്തിയിരുന്നത്. ചിക്കമംഗളൂരുവിലായിരുന്നു സംഭവം. ഭാര്യയും മറ്റൊരാളും തമ്മിലുള്ള അവിഹിത ബന്ധം ശ്രദ്ധയില്‍പ്പെട്ട സതീശ് അവരുടെ തലയറുത്തു, പിന്നാലെ തൂക്കിപ്പിടിച്ച തലയുമായി ഇയാള്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരാകുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Karnataka Man Beheads Friend Over Spat, Walks to Police Station With Severed Head, Karnataka, Murder, Crime, Criminal Case, News, Local-News, Youth, Friends, Police Station, Mother, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?