Arrested | കോണ്‍വെന്റ് ഹോസ്റ്റലില്‍ കടന്ന് ബലംപ്രയോഗിച്ച് മദ്യം നല്‍കി പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന് പരാതി; 3 യുവാക്കള്‍ അറസ്റ്റില്‍
തിരുവനന്തപുരം: (www.kvartha.com) കോണ്‍വെന്റ് ഹോസ്റ്റലില്‍ കടന്ന് ബലംപ്രയോഗിച്ച് മദ്യം നല്‍കി പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നുപേര്‍ അറസ്റ്റില്‍.
കോണ്‍വെന്റ് ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെയാണ് ഇവര്‍ പീഡിപ്പിച്ചത്. വലിയതുറ സ്വദേശികളാണ് കഠിനംകുളം പൊലീസിന്റെ പിടിയിലായത്. ഇവര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ബുധനാഴ്ച രാത്രിയില്‍ സംശയകരമായ നിലയില്‍ ഒരു ബൈക് ഹോസ്റ്റലിന്റെ പരിസരത്തുനിന്നും കണ്ടെത്തി. ഇതു കേന്ദ്രീകരിച്ച് പരിശോധിക്കുന്നതിനിടെ മൂന്നു പേര്‍ കോണ്‍വെന്റിന്റെ മതില്‍ ചാടി പൊലീസിനു മുന്നിലെത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണു പീഡന വിവരങ്ങള്‍ പുറത്തുവന്നത്.
സമൂഹമാധ്യമത്തിലൂടെ പെണ്‍കുട്ടികളെ പരിചയപ്പെട്ട ഇവര്‍ പെണ്‍കുട്ടികള്‍ താമസിക്കുന്ന മുറിയിലെത്തി മദ്യം നല്‍കി പീഡിപ്പിച്ചു എന്നാണ് പരാതി. പെണ്‍കുട്ടികളുടെ മൊഴിയിലാണു പോക്‌സോ നിയമപ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
Keywords: Three youths arrested for molesting minor, Thiruvananthapuram, News, Complaint, Minor girls, Molestation, Police, Arrested, Top-Headlines, Kerala.
Powered by Info News For You

Comments
Post a Comment