Child Abducted | റെയില്‍വേ സ്റ്റേഷനില്‍ ഉറങ്ങി കിടക്കുകയായിരുന്ന അമ്മയുടെ പക്കല്‍നിന്നും പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്


ന്യൂഡെല്‍ഹി: (www.kvartha.com) റെയില്‍വേ സ്റ്റേഷനില്‍ ഉറങ്ങി കിടക്കുകയായിരുന്ന അമ്മയുടെ പക്കല്‍ നിന്ന് ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. മഥുര റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലാണ് ഞെട്ടിക്കുന്ന സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നു. സിസിടിവി ക്യാമറയിലാണ് കുറ്റകൃത്യം പതിഞ്ഞത്.

അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടക്കുന്ന കുട്ടിയുടെ അടുത്തുകൂടി ഒരാള്‍ കടന്നുപോകുന്നതായി കാണിക്കുന്നതാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍. അയാള്‍ കറുത്ത പാന്റും വെളുത്ത ഷര്‍ടുമാണ് ധരിച്ചിട്ടുള്ളത്. നിമിഷങ്ങള്‍ക്ക് ശേഷം, അവന്‍ തിരികെ വന്ന് കുട്ടിയെ എടുത്ത് ഒരു ഓടുന്നു. പ്ലാറ്റ്ഫോമില്‍ നിര്‍ത്തിയിരുന്ന ട്രെയിനിലേക്ക് ഇയാള്‍ ഓടുന്നത് സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

News,National,India,New Delhi,CCTV,Child,Missing,Video,Social-Media,Police, Video: Man Steals Child From Mother Sleeping At UP Railway Station


സംഭവത്തില്‍ ജിആര്‍പി പൊലീസ് സ്റ്റേഷനില്‍ കേസ് രെജിസ്റ്റര്‍ ചെയ്തു. സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ ഇയാള്‍ കുട്ടിയുമായി കടന്നുകളഞ്ഞിരിക്കാമെന്നാണ് റിപോര്‍ട്. കുട്ടിക്കായി വിവിധ ടീമുകളായി തിരിഞ്ഞ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഒപ്പം കുട്ടിയെ തട്ടിക്കൊണ്ടുപോയയാളുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. ഇയാളെ കുറിച്ച് എന്തെങ്കിലും അറിവ് ലഭിക്കുന്നവര്‍ പൊലീസിനെ വിവരമറിയിക്കാനും മഥുര പൊലീസ് അറിയിച്ചു. പ്രതിക്കായി ഉത്തര്‍പ്രദേശിലെ ഹത്രാസിലും അലിഗറിലും തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Keywords: News,National,India,New Delhi,CCTV,Child,Missing,Video,Social-Media,Police, Video: Man Steals Child From Mother Sleeping At UP Railway Station

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?