Youth Killed | എറണാകുളത്ത് ഹോടെലിലുണ്ടായ തര്‍ക്കത്തില്‍ യുവാവ് തലക്കടിയേറ്റ് മരിച്ചു; പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവ് അറസ്റ്റില്‍

കൊച്ചി: (www.kasargodvartha.com) എറണാകുളത്ത് യുവാവ് തലക്കടിയേറ്റ് മരിച്ചു. പാലക്കാട് പിരായിരി സ്വദേശി അജയ് കുമാറാണ്  കൊല്ലപ്പെട്ടത്. നെട്ടൂരില്‍ പച്ചക്കറി മാര്‍കറ്റിന് സമീപമാണ് പരിസരവാസികളെ നടുക്കിയ സംഭവം നടന്നത്. കൊല്ലപ്പെട്ട യുവാവിന്റെ പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: രാത്രി ഒരു മണിയോടെയാണ് കൊലപാതകം നടന്നത്. യുവാവിനെ സുഹൃത്തായ യുവതിയുടെ ഭര്‍ത്താവ് തലക്കടിച്ച് കൊലപ്പെടുത്തിക്കുകയായിരുന്നു. നെട്ടൂരിലെ ആശുപത്രിയില്‍ ജോലിക്കാരിയായ യുവതിയെ കാണാന്‍ അജയ് കുമാര്‍ പാലക്കാട്ട് നിന്നെത്തി ഹോടെല്‍ മുറിയില്‍ താമസിക്കുകയായിരുന്നു.

ഇരുവരും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍, യുവതിയുടെ ഭര്‍ത്താവ് പാലക്കാട് സ്വദേശി സുരേഷും കൊച്ചിയില്‍ എത്തിയിരുന്നു. യുവതി ഹോസ്റ്റലിലാണ് താമസിക്കുന്നത്. രാത്രിയില്‍ കാണണം എന്നാവശ്യപ്പെട്ട് സുരേഷ് ഭാര്യയെക്കൊണ്ട് അജയ് കുമാറിനെ വിളിപ്പിച്ചു. ഭാര്യയെ കാറില്‍ ഇരുത്തിയ ശേഷം സുരേഷ് കുമാര്‍, അജയ് കുമാറിന്റെ ഹോടെല്‍ മുറിയിലേക്ക് പോയി. ഹോടെലിലുണ്ടായ തര്‍ക്കത്തിലാണ് യുവാവിന് അടിയേറ്റത്. സംസാരിക്കുന്നതിനിടെ അജയ് കുമാറിനെ, സുരേഷ് അടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. അടിയേറ്റ യുവാവ് പുറത്തേക്ക് ഓടിയെങ്കിലും പരുക്ക് ഗുരുതരമായിരുന്നതിനാല്‍ മാര്‍കറ്റ് റോഡില്‍ വീണു മരിച്ചു. 

news,Kerala,State,Killed,Kochi,Ernakulam,Police,Top-Headlines, Arrested,Accuse, Nettoor: Young man killed in an argument at hotel


സുരേഷിന്റെ ഭാര്യയുമായി അജയിനുണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തിന് പിന്നില്‍. തന്നെ കാണാനാണ് അജയ് കുമാര്‍ വന്നതെന്ന് യുവതി സമ്മതിച്ചു. സുഹൃത്തുക്കളാണെന്നും തനിക്ക് നല്‍കാനുള്ള പണം നല്‍കാന്‍ എത്തിയതാണെന്നും യുവതി മൊഴി നല്‍കി. 

കസ്റ്റഡിയിലെടുത്ത സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മെഡികല്‍ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. അജയ് കുമാറിന്റെ മൃതദേഹം ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

Keywords: news,Kerala,State,Killed,Kochi,Ernakulam,Police,Top-Headlines, Arrested,Accuse, Nettoor: Young man killed in an argument at hotel

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?