Died | കോമൺവെൽത് ഗെയിംസ് മെഡൽ ജേതാവ് പൂജ സിഹാഗിന്റെ ഭർത്താവിനെ ദുരൂഹമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

റോഹ്തക്: (www.kvartha.com) കോമൺവെൽത് ഗെയിംസ് വെങ്കല മെഡൽ ജേതാവ് പൂജ സിഹാഗിന്റെ ഭർത്താവ് അജയ് നന്ദലിനെ ദുരൂഹമായ സാഹചര്യത്തിൽ ഹരിയാനയിലെ റോഹ്തകിൽ മരിച്ച നിലയിൽ കണ്ടെത്തി.
അജയ് നന്ദലിന്റെ മൃതദേഹം പോസ്റ്റ്‌മോർടത്തിനായി അയച്ചതായി റോഹ്തക് ഡെപ്യൂടി പൊലീസ് സൂപ്രണ്ട് മഹേഷ് കുമാർ അറിയിച്ചു.
  
Haryana, News, Top-Headlines, Latest-News, India, National, Husband, Death, Police, Dead Body, Investigates, CWG bronze medalist Pooja Sihag’s husband dies under suspicious circumstances in Rohtak.

'അജയ് നന്ദലിന്റെ മൃതദേഹം പോസ്റ്റ്‌മോർടത്തിനായി അയച്ചു. മഹാറാണി കിഷോരി ജാട്ട് കന്യാ മഹാവിദ്യാലയത്തിന് സമീപമാണ് സംഭവം', ഡിഎസ്പി പറഞ്ഞു. മരണകാരണം മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചതാകാമെന്നാണ് സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അജയുടെ സുഹൃത്തിനെതിരെ പിതാവ് ആരോപണം ഉന്നയിച്ചിട്ടുണ്ട്.

2022ലെ കോമൺവെൽത് ഗെയിംസിൽ ഓസ്‌ട്രേലിയയുടെ നവോമി ഡി ബ്രൂയ്‌നെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച ഇൻഡ്യൻ ഗുസ്തി താരം പൂജ സിഹാഗ് വനിതകളുടെ 76 കിലോഗ്രാം ഫ്രീസ്റ്റൈൽ വിവിഭാഗത്തിലാണ് വെങ്കല മെഡൽ കരസ്ഥമാക്കിയത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?