Airbus chopper | 100 കോടി രൂപയുടെ എയർബസ് ഹെലികോപ്റ്റർ സ്വന്തമാക്കി ലുലു ഗ്രൂപ് ചെയർമാൻ എംഎ യുസഫലി; ചരിത്രം കുറിച്ച രണ്ടാമത്തെ ഇൻഡ്യക്കാരൻ

കൊച്ചി: (www.kvartha.com) ലുലു ഗ്രൂപ് ചെയർമാൻ എം എ യൂസഫലി 100 കോടി രൂപയ്ക്ക് പ്രശസ്തമായ എച് 145 എയർബസ് ഹെലികോപ്റ്റർ സ്വന്തമാക്കി. ബുധനാഴ്ചയാണ് പുതിയ ഹെലികോപ്റ്റർ കൊച്ചിയിൽ ഇറങ്ങിയത്. എച് 145 എയർബസ് ഹെലികോപ്റ്റർ ലോകത്തിലെ ഏറ്റവും ആഡംബര യാത്രാ ഹെലികോപ്റ്ററുകളിൽ ഒന്നായി കണക്കാക്കുന്നു.                 
                  
Kerala,News,Top-Headlines,Latest-News,Kochi,Airbus Helicopter,M.A.Yusafali, Lulu Group chairman 2nd Indian to own Rs 100 crore Airbus chopper

എയർബസ് നിർമിച്ച ഹെലികോപ്റ്ററുകൾ എണ്ണത്തിൽ പരിമിതമാണ്. ലോകമെമ്പാടും 1,500 ഓളം മാത്രമേ ലഭ്യമുള്ളൂ. ആധുനികത, സാങ്കേതിക മികവ്, നിരവധി സുരക്ഷാ ഫീചാറുകൾ എന്നിവ ഹെലികോപ്ടറിന്റെ പ്രത്യേകതയാണ്. നാല് റോടർ ബ്ലേഡുകളുള്ള ഹെലികോപ്റ്ററിൽ രണ്ട് പൈലറ്റുമാരെ കൂടാതെ ഏഴ് പേർക്ക് യാത്ര ചെയ്യാം. രണ്ട് Safran HE Ariel 2C2 ടർബോഷാഫ്റ്റ് എൻജിനുകൾ 785 kW പവർ നൽകുന്നു. മണിക്കൂറിൽ 246 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ഹെലികോപ്റ്ററിന് കഴിയും.

സമുദ്രനിരപ്പിൽ നിന്ന് 20,000 അടി വരെ പറക്കാൻ കഴിയും എന്നതാണ് മറ്റൊരു പ്രത്യേകത. പച്ച നിറത്തിലുള്ള ലുലു ഗ്രൂപിന്റെ ലോഗോയും എംഎ യൂസഫലിയുടെ പേരിന്റെ ഇനീഷ്യലായ Y എന്ന അക്ഷരവും ഹെലികോപ്റ്ററിൽ കാണാം. ഈ വർഷം മാർചിൽ എയർബസ് എച് 145 ഹെലികോപ്റ്റർ വാങ്ങി ആർപി ഗ്രൂപ് ചെയർമാനും മലയാളിയുമായ രവി പിള്ള ഈ അത്യാഢംബര ഹെലികോപ്റ്റർ സ്വന്തമാക്കുന്ന ആദ്യ ഇൻഡ്യക്കാരനായി മാറിയിരുന്നു.

Keywords: Kerala,News,Top-Headlines,Latest-News,Kochi,Airbus  Helicopter,M.A.Yusafali, Lulu Group chairman 2nd Indian to own Rs 100 crore Airbus chopper. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?