Pushed to River | കുടുംബ വഴക്കിനെത്തുടർന്ന് ഭർത്താവ് ഭാര്യയെ പുഴയിലേക്ക് തള്ളിയിട്ടു; പിന്നീട് സംഭവിച്ചത്!

ആഗ്ര: (www.kvartha.com) ഉത്തർപ്രദേശിലെ ആഗ്രയിൽ കുടുംബ വഴക്കിനെ തുടർന്ന് കൊല്ലുക എന്ന ഉദ്ദേശത്തോടെ ഭർത്താവ് ഭാര്യയെ പാലത്തിൽ നിന്ന് യമുനാ നദിയിലേക്ക് തള്ളിയിട്ടതായി പൊലീസ് പറഞ്ഞു. ഭാര്യ മുങ്ങി മരിച്ചിരിക്കാമെന്ന് ഭർത്താവ് കരുതിയെങ്കിലും യുവതി ഭാഗ്യവതിയായിരുന്നു. ആഗ്രയിലെ സിക്കന്ദ്ര മേഖലയിലാണ് സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് അരവിന്ദ് എന്നയാളെ പൊലീസ് പിടികൂടി.
  
Agra, New Delhi, India, Family, Husband, Wife, Uttar Pradesh, River, Police, Case, Investigates, Arrest, Complaint, Man Thrown woman In River.



പൊലീസ് പറയുന്നത് ഇങ്ങനെ

'യുവാവ് വീട്ടിലെ വഴക്ക് കഴിഞ്ഞ് ഭാര്യയെ ബൈകിൽ ബടേശ്വറിലേക്ക് കൂട്ടിക്കൊണ്ട് പോയി. അവിടെ പാലത്തിൽ നിന്ന് യുവതിയെ നദിയിലേക്ക് തള്ളിയിട്ട് തിരികെ വന്നു. വീണ സ്ഥലത്ത് വെള്ളം കുറവായതിനാൽ യുവതിക്കായിരുന്നു ഭാഗ്യം. അവർ വെള്ളത്തിൽ മുങ്ങിത്താഴ്ന്നില്ല. കരയിൽ ഉണ്ടായിരുന്നവർ യുവതിയെ രക്ഷപ്പെടുത്തി. ദമ്പതികൾ എട്ടു വർഷം മുൻപാണ് വിവാഹം കഴിച്ചത്. രണ്ട് കുട്ടികളുണ്ട്.

സംഭവത്തിന് ശേഷം, നാട്ടുകാരിൽ നിന്ന് വിവരമറിഞ്ഞ്, യുവതിയുടെ ബന്ധുക്കൾ അരവിന്ദിനോട് ഭാര്യയെ കുറിച്ച് ചോദിച്ചെങ്കിലും അയാൾ തെറ്റായ വിവരങ്ങളാണ് നൽകിയത്. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളെ സിക്കന്ദ്ര പൊലീസ് അറസ്റ്റ് ചെയ്തു'.

Keywords: Arrest, Agra, Police, India, Uttar Pradesh, Case, Husband, New Delhi, Investigates, Wife,Family, River, Complaint, Man Thrown woman In River.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?