Man of the Hole | ലോകത്തെ ഏറ്റവും ഏകാന്തനായ മനുഷ്യന്‍ ഇനിയില്ല; ആ ഗോത്രവും അവസാനിച്ചു

(www.kvartha.com) ലോകത്തെ ഏറ്റവും ഏകാന്തനായ മനുഷ്യന്‍ ഇനിയില്ല. അദ്ദേഹത്തിന്റെ മരണത്തോടെ ഒരു പ്രാക്തന ഗോത്രവും ഭൂമുഖത്തു നിന്നും മാഞ്ഞു. ബ്രസീലില്‍ ബൊളീവിയയുടെ അതിര്‍ത്തിയായ റൊന്‍ഡോണിയ സംസ്ഥാനത്തിലെ തദ്ദേശീയ ഗോത്രത്തിലെ അവസാനത്തെ ആളായിരുന്നു ആ മനുഷ്യന്‍.  അവസാനത്തെ അംഗം മരിച്ചത്തോടെ ആ ഗോത്രം തന്നെ അവസാനിച്ചുവെന്ന് അധികൃതര്‍ പറഞ്ഞു. 


പേരറിയാത്ത ഇയാള്‍ കഴിഞ്ഞ 26 വര്‍ഷമായി ഒറ്റപ്പെട്ട് കഴിയുകയായിരുന്നു. അദ്ദേഹത്തിന്റെ വൈക്കോല്‍ കുടിലിന് പുറത്തുള്ള ഒരു ഊഞ്ഞാലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഏകദേശം 60 വയസുള്ള അദ്ദേഹം സ്വാഭാവിക കാരണങ്ങളാല്‍ മരിച്ചതായി കരുതപ്പെടുന്നു. മറ്റുള്ള എല്ലാവരും 1970 കളില്‍ തന്നെ അവരുടെ ഭൂമി കയ്യേറിയ ഖനി മാഫിയക്കാരാല്‍ കൊല്ലപ്പെട്ടതായി വിശ്വസിക്കപ്പെടുന്നു. 

News,World,international,Death,Lifestyle & Fashion,forest, 'Man of the Hole': Last of his tribe dies in Brazil


ബ്രസീല്‍ സര്‍കാര്‍ 1996-ല്‍ മാത്രമാണ് ഏറ്റവും ഏകാന്തനായ മനുഷ്യനെക്കുറിച്ച് അറിഞ്ഞത്. അന്നുമുതല്‍ അദ്ദേഹത്തെ നിരീക്ഷിച്ചുവരികയായിരുന്നു. പതിവ് പട്രോളിംഗിനിടെയാണ് കുടിലിന് പുറത്തുള്ള ഒരു ഊഞ്ഞാലില്‍ തൂവലുകള്‍ കൊണ്ട് പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

Keywords: News,World,international,Death,Lifestyle & Fashion,forest, 'Man of the Hole': Last of his tribe dies in Brazil

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?