Drought | കൊടും ചൂടും വരണ്ട കാലാവസ്ഥയും നേരിടേണ്ടിവരും; യൂറോപിനെ കാത്തിരിക്കുന്നത് 500 വര്‍ഷത്തിനിടെ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ വരള്‍ച്ചയായിരിക്കുമെന്ന് വിദഗ്ധര്‍
മഡ്രിഡ്: (www.kvartha.com) യൂറോപിനെ കാത്തിരിക്കുന്നത് 500 വര്‍ഷത്തിനിടെ ഏറ്റവും വലിയ വരള്‍ച്ചയായിരിക്കുമെന്ന് റിപോര്‍ട്. യൂറോപ്യന്‍ യൂനിയന്റെ ചില ഭാഗങ്ങള്‍ മൂന്ന് മാസത്തെ കൊടും ചൂടും വരണ്ട കാലാവസ്ഥയും നേരിടേണ്ടിവരുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
2022 നവംബര്‍ വരെ പടിഞ്ഞാറന്‍ യൂറോ-മെഡിറ്ററേനിയന്‍ മേഖലയില്‍, പ്രത്യേകിച്ച് സ്‌പെയിന്‍, പോര്‍ചുഗല്‍ എന്നിവിടങ്ങളില്‍ സാധാരണയേക്കാള്‍ ചൂടും വരണ്ട അവസ്ഥയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യൂറോപ്യന്‍ യൂനിയന്‍ എര്‍ത് ഒബ്‌സര്‍വേഷന്‍ പ്രോഗ്രാമിന്റെ ഓഗസ്റ്റ് മാസത്തെ റിപോര്‍ടില്‍ പറയുന്നു.
ബെല്‍ജിയം, ഫ്രാന്‍സ്, ജര്‍മനി, ഹംഗറി, അയര്‍ലന്‍ഡ്, ഇറ്റലി, ലക്‌സംബര്‍ഗ്, നെതര്‍ലന്‍ഡ്സ്, പോര്‍ചുഗല്‍, റൊമാനിയ, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ സ്ഥിതിഗതികള്‍ വഷളായതോടെ 27 അംഗ യൂറോപ്യന്‍ യൂനിയന്റെ പകുതിയോളം വരള്‍ച്ച മുന്നറിയിപ്പിലാണ്. കൂടാതെ ബ്രിടന്‍, സെര്‍ബിയ, യുക്രൈന്‍, മോള്‍ഡോവ എന്നിവിടങ്ങളില്‍ വരള്‍ച്ച വര്‍ധിച്ചുവരുന്നു.
ജലക്ഷാമവും ചൂടും ചോളം, സോയാബീന്‍, സൂര്യകാന്തി എന്നിവയെ ഏറ്റവും കൂടുതല്‍ ബാധിച്ചു. 500 വര്‍ഷത്തിനിടെ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ വരള്‍ച്ചയായിരിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നതിനിടയിലാണ് ഈ റിപോര്‍ട്. കിഴക്കന്‍ ആഫ്രിക, പടിഞ്ഞാറന്‍ യുനൈറ്റഡ് സ്റ്റേറ്റ്‌സ്, വടക്കന്‍ മെക്‌സികോ എന്നിവിടങ്ങളിലും വരള്‍ച്ച റിപോര്‍ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Powered by Info News For You

Comments
Post a Comment