Court sentenced | വീട്ടിൽ അതിക്രമിച്ച് കയറി സ്റ്റാഫ് നഴ്സിനെ നെഞ്ചിലും വയറിലും കുത്തി ഗുരുതരമായി പരിക്കേൽപിച്ചെന്ന കേസ്: പ്രതിക്ക് 5 വർഷം കഠിന തടവും 1.4 ലക്ഷം രൂപ പിഴയും ശിക്ഷ

കാസർകോട്: (www.kasargodvartha.com) വീട്ടിൽ അതിക്രമിച്ച് കയറി ഭർത്താവിനെ അക്രമിക്കുന്നത് തടയാൻ ചെന്ന പരിയാരം മെഡികൽ കോളജിലെ സ്റ്റാഫ് നഴ്സിനെ നെഞ്ചിലും വയറിലും കുത്തി ഗുരുതരമായി പരിക്കേൽപിച്ചെന്ന കേസിലെ പ്രതിക്ക് അഞ്ച് വർഷം കഠിന തടവും, 1.4 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. 2009 സെപ്റ്റംബർ 28ന് പുലർചെ 5.30 മണിക്ക് കോടോം പടിമരുത് താമസിക്കുന്ന പിജെ തോമസിൻ്റെ ഭാര്യ ആലീസ്‌ തോമസിനെയാണ് ഗുരുതരമായി കുത്തി പരിക്കേൽപ്പിച്ചത്.
  
Kasaragod, Kerala, News, Top-Headlines, Court-Order, Staff, Case, Jail, Medical College, Accuse, Assault case: court sentenced accused to imprisonment for five years and fine of Rs 1.4 lakh

കേസിലെ പ്രതി ജയ്സൺ ജോസഫിനെ (52) യാണ് കോടതി ശിക്ഷിച്ചത്. ഭർത്താവിനെ അടിക്കുന്നത് കണ്ട് തടയാൻ ശ്രമിക്കുന്നതിടെ ആലീസിനെ പ്രതി കയ്യിൽ കരുതിയിരുന്ന സ്റ്റീൽ കത്തി കൊണ്ട് ഇടതുനെഞ്ചിനും വയറിനും കുത്തി ഗുരുതരമായി പരിക്കേൽപ്പിക്കുകയും കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന കേസിൽ കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് (ഒന്ന്) എ മനോജ് ആണ് വിവിധ വകുപ്പുകൾ പ്രകാരം അഞ്ചര വർഷം കഠിന തടവും 1.4 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

പിഴയടച്ചില്ലെങ്കിൽ 15 മാസം അധിക തടവും വിധിച്ചു. രാജപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ അറസ്റ്റുചെയ്ത് കോടതിയിൽ കുറ്റപത്രം സമർപിച്ചത് അന്നത്തെ രാജപുരം സബ് ഇൻസ്പെക്ടറായിരുന്ന ടി മധുസൂധനൻ നായരാണ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി രാഘവൻ ഹാജരായി. സ്വത്ത് സംബന്ധമായ തർക്കത്തിൻ്റെ പേരിലായിരുന്നു നഴ്സിനോട് ക്രൂരത കാട്ടിയതെന്നാണ് എഫ്‌ഐആർ പറയുന്നത്.

Keywords: Kasaragod, Kerala, News, Top-Headlines, Court-Order, Staff, Case, Jail, Medical College, Accuse, Assault case: court sentenced accused to imprisonment for five years and fine of Rs 1.4 lakh.< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?