Found Dead | കണ്ണൂര്‍ സ്വദേശിയെ എറണാകുളത്ത് വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
എറണാകുളം: (www.kvartha.com) ചെട്ടിച്ചിറയില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. ഓടോറിക്ഷാ തൊഴിലാളിയായ കണ്ണൂര്‍ സ്വദേശി രാജീവനാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ചെട്ടിച്ചിറയ്ക്ക് സമീപമുള്ള കുമാരനാശാന്‍ റോഡിലെ വാടക വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരിച്ച രാജീവ് എറണാകുളത്ത് ഒറ്റയ്ക്കായിരുന്നു താമസം. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം. പ്രദേശത്ത് നിന്ന് ദുര്‍ഗന്ധം വന്നതോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കിട്ടിയതെന്ന് വാര്‍ഡ് കൗന്‍സിലര്‍ പറഞ്ഞു.
പൊലീസ് അറിയിച്ചതനുസരിച്ച് ബന്ധുക്കള്‍ സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം സമീപത്തെ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റും. സംഭവത്തില്‍ അന്വേഷണമാരംഭിച്ചു.
Powered by Info News For You

Comments
Post a Comment