Landslide | ഇടുക്കി കുടയത്തൂരില്‍ ഉരുള്‍പൊട്ടി മണ്ണിനടിയില്‍പെട്ട് 4 വയസുകാരനടക്കം 2 പേര്‍ക്ക് ദാരുണാന്ത്യം; ഒരു കുടുംബത്തിലെ 3 പേരെ കാണാതായി

ഇടുക്കി: (www.kasargodvartha.com) കുടയത്തൂരില്‍ ഉരുള്‍പൊട്ടി മണ്ണിനടിയില്‍പെട്ട് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. സംഗമം കവല മാളിയേക്കല്‍ കോളനിയിലാണ് ഉരുള്‍പൊട്ടിയത്. ചിറ്റാലിച്ചാലില്‍ സോമന്റെ വീട് പൂര്‍ണമായും ഒലിച്ചുപോയി. സോമന്റെ അമ്മ തങ്കമ്മയും മകളുടെ മകന്‍ ദേവാനന്ദു(4)മാണ് മണ്ണിനടിയില്‍ കുടുങ്ങി മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.

ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായെന്നാണ് സംശയം. സോമന്‍, ഭാര്യ ഷിജി, മകള്‍ ഷിമ, എന്നിവരാണ് മണ്ണിനടിയിലുണ്ടെന്നാണ് കരുതുന്നത്. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. കാണാതായവര്‍ക്ക് വേണ്ടി അഗ്നിരക്ഷാസേനയും നാട്ടുകാരും പൊലീസും തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. 

കാണാതായവര്‍ക്കായി പ്രത്യേക സംഘം തിരച്ചില്‍ നടത്തുമെന്നും മനുഷ്യരെ കണ്ടെത്താന്‍ പരിശീലനം ലഭിച്ച നായ്ക്കളെ ഉപയോഗിക്കുമെന്നും ഇടുക്കി എസ്പി വി യു കുര്യാക്കോസ് അറിയിച്ചു. പ്രദേശത്ത് ആദ്യമായാണ് ഉരുള്‍പൊട്ടലുണ്ടാകുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

news,Kerala,State,Idukki,Top-Headlines,Death,Family,fire force,Police, Rain,Missing, Idukki: Two Died in Landslide at Kudayathur


പുലര്‍ചെ മൂന്ന് മണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. ഞായറാഴ്ച രാത്രി മുതല്‍ അതിശക്തമായ മഴയാണ് പ്രദേശത്ത് പെയ്യുന്നത്. 

അതിനിടെ, കോട്ടയം പാമ്പാടിയില്‍ കുറ്റിക്കല്‍ തോട് കവിഞ്ഞു. സമീപത്തെ നാല് വീട്ടുകാരെ മാറ്റി പാര്‍പിച്ചു. പാമ്പാടി കാളച്ചന്ത ഭാഗത്തെ വീടുകളിലും ഒറവയ്ക്കല്‍ കൂരാലി റോഡ് - അരീപ്പറമ്പ് ഭാഗത്തും വെള്ളം കയറി.

Keywords: news,Kerala,State,Idukki,Top-Headlines,Death,Family,fire force,Police, Rain,Missing, Idukki: Two Died in Landslide at Kudayathur 

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?